തൈപ്പൂയ കാവടിയാട്ടം
തൈപ്പൂയകാവടിയാട്ടം തങ്കമയിൽപ്പീലിയാട്ടം..
മനസ്സിലെ അമ്പലത്തിൽ തേരോട്ടം...
മാരമഹോത്സവത്തിൻ തേരോട്ടം...
കണ്ണാടിപോലെമിന്നും കാഞ്ചീപുരംസാരി ചുറ്റി
കഴുത്തിൽ കവിതചൊല്ലും കല്ലുമണിമാല ചാർത്തി..
അന്നംപോൽ നടന്നുപോകും അഭിരാമീ... നിന്റെ
ആരാമമൊന്നുകാണാൻ മോഹമായി.. എനിക്കു മോഹമായി....
(തൈപ്പൂയ)
കണ്ണിനാൽ കല്ലെറിയും കാമസേനേ നിൻ അഴകിൽ
കാണാത്ത കഥകളിതൻമുദ്രകൾ ഞാൻ കണ്ടുവല്ലോ....
കരളിലെ മതിലകത്ത് പമ്പമേളം.... പിന്നെ
കല്യാണപ്പന്തലിലെ തകിലുമേളം... നല്ലതകിലുമേളം...
(തൈപ്പൂയ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Thaipooya Kaavadiyattam
Additional Info
ഗാനശാഖ: