മിന്നാമിനുങ്ങേ

മിന്നാമിനുങ്ങേ നീയെന്‍റെ കൂടെ
തെന്നിപ്പറന്നൊന്നു പോരാമോ...
നാടിന്റെ കാവല്‍ കൂട്ടത്തിനെന്നും
റാന്തല്‍ വിളക്കായ് പോരാമോ...
കാടും മേടും താണ്ടിയങ്ങു പോയിടാം... 
കൂടാം കൂടെ കൈ കൊരുത്തു നിന്നിടാം...
ഹേ...തം തരം തരം തം തരം തരം തം തം തം തം തരം
തം തരം തരം തം തരം തരം തം തം തം തം തരം....

വെള്ളിക്കുന്നിലെ വെണ്ണിലാച്ചോലയെ കൈയ്യിലെ കുമ്പിളില്‍ കോരിടാം
മാരിവില്ലിന്‍ വര്‍ണ്ണനൂലേണിയിൽ ഏറി മാനത്തു കോട്ടയില്‍ ചെന്നിടാം  
ഉയര്‍ന്നിടിനാന്‍  കൊതിക്കുമീ കരങ്ങളില്‍ കരുത്തു താ...
ആരും കാണാ മച്ചകം തുറന്നിടാം...
രാവിന്‍ വാടാ പിച്ചകങ്ങളില്‍ തൊടാം...
തം തരം തരം തം തരം തരം തം തം തം തം തരം
തം തരം തരം തം തരം തരം തം തം തം തം തരം....

മഞ്ഞിന്‍ കൂട്ടിലും മാമഴപ്പെയ്ത്തിലും വേനലിന്‍ പൊള്ളുന്ന ചൂടിലും 
പോരാടുവാന്‍ വീരനായീടുവാന്‍ എന്തൊരാവേശമാണിവനെപ്പോഴും...
ജയിക്കുവാന്‍ കൊതിച്ചു പോം മനസ്സിലെ തുടിപ്പുകള്‍...
ഓമല്‍ തൂവല്‍ തൊപ്പിയൊന്നണിഞ്ഞിടാം...
തോക്കായ്‌ മാറ്റാം കൊച്ചു തൂമുളംകുഴല്‍...
ഹേയ്... തം തരം തരം തം തരം തരം തം തം തം തം തരം
തം തരം തരം തം തരം തരം തം തം തം തം തരം....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Minnaaminunge

Additional Info

Year: 
2015

അനുബന്ധവർത്തമാനം