കള്ളു കുടിക്കാൻ
കള്ളു കുടിക്കാൻ കൊള്ളാം
വെള്ളോം കുടിക്കാൻ കൊള്ളാം
കള്ളില്ലേലെന്തിനീ ലോകം മുത്തച്ഛാ...
ആ കള്ളു കുടിച്ചാ പിന്നെ
എള്ളോളം ഇല്ല കള്ളം
ഉള്ളാകെ തുള്ളിപ്പോം അല്ലേ പൊന്നച്ഛാ...
നല്ല തൊണ്ണൂറ് തികയുന്ന നാള്...
രണ്ടു തൊണ്ണൂറടിച്ചോണ്ട് പാട്...
കള്ളു കുടിക്കാൻ കൊള്ളാം
വെള്ളോം കുടിക്കാൻ കൊള്ളാം
കള്ളില്ലേലെന്തിനീ ലോകം മുത്തച്ഛാ...
ഒന്നു ചൊല്ലൂ പൊന്നച്ഛാ...
കള്ളു മരങ്ങൾ തിങ്ങും നാട്...
ഇതു കൊള്ളാല്ലോ കേരളനാട്...
വെട്ടം വീഴും മുൻപ് ക്യൂവ്...
അതു കിട്ടാതെ വന്നാലോ നോവ്..
ഈ മൂപ്പിലാനും മുപ്പൊന്ന് കൂടി....
കൊറേ നാട്ടാരും വന്നങ്ങു കൂടി...
നമ്മുടെ മുത്തച്ഛൻ നല്ലച്ഛൻ കള്ളച്ഛനിന്ന്
തൊണ്ണൂറു തികയുന്ന നാള്...
നീ തൊണ്ണൂറു ഡിഗ്രിയിൽ നില്ല്...
കള്ളു കുടിച്ചാൽ പിന്നെ
എള്ളോളം ഇല്ലാ കള്ളം
കള്ളോളം വരുവൊടാ തള്ളേം പിള്ളാരും...
കള്ളുമീ പ്രേമവുമൊന്ന്...
രണ്ടും തള്ളാനും കൊള്ളാനും പാട്...
സ്വപ്നങ്ങൾക്കെന്നാലും കൂട്ട്
എന്നാൽ എല്ലാം മറക്കുവാൻ കൂട്ട്...
മിണ്ടാനും പറയാനും തോന്നും...
പിന്നെ മിണ്ടാതിരിക്കാനും തോന്നും...
കാക്കയ്ക്കും തന്നച്ഛൻ പൊന്നച്ഛനിന്ന്
തൊണ്ണൂറിൻ നിറമുള്ള നാള്...
ഇന്നെല്ലാർക്കും കിട്ടീല്ലേ കോള്...
കള്ളു കുടിക്കാൻ കൊള്ളാം
വെള്ളോം കുടിക്കാൻ കൊള്ളാം
കള്ളില്ലേലെന്തിനീ ലോകം മുത്തച്ഛാ...
ആ കള്ളു കുടിച്ചാ പിന്നെ
എള്ളോളം ഇല്ല കള്ളം
ഉള്ളാകെ തുള്ളിപ്പോം അല്ലേ പൊന്നച്ഛാ...
നല്ല തൊണ്ണൂറ് തികയുന്ന നാള്...
രണ്ടു തൊണ്ണൂറടിച്ചോണ്ട് പാട്...
കള്ളു കുടിക്കാൻ കൊള്ളാം
വെള്ളോം കുടിക്കാൻ കൊള്ളാം
കള്ളില്ലേലെന്തിനീ ലോകം മുത്തച്ഛാ...
ആ കള്ളു കുടിച്ചാ പിന്നെ
എള്ളോളം ഇല്ല കള്ളം
കള്ളോളം വരുവൊടാ തള്ളേം പിള്ളാരും...