റെയ്ന മരിയ
Reina Maria
രവിയുടെയും ലീലാമ്മയുടെയും മകളായി അബുദാബിയിൽ ജനിച്ചു. റീന രവി എന്നതാണ് യഥാർത്ഥ നാമം. കൊല്ലം സ്വദേശികളായ റെയ്നയുടെ ഫാമിലി കേരളത്തിലേയ്ക്ക് താമസം മാറ്റിയതിനാൽ റെയ്ന പഠിച്ചതും വളർന്നതുമെല്ല്ലാം കൊല്ലത്തായിരുന്നു. ആക്റ്റ് ലാബ് സ്റ്റുഡന്റായ റെയ്ന ആക്റ്റ്ലാബിന്റെ നാടകങ്ങളിലൂടെയാണ് അഭിനയം തുടങ്ങുന്നത്. അഭിനേതാവായ ജോയ് മാത്യു രചന നിർവ്വഹിച്ച സങ്കടൽ എന്ന നാടകമുൾപ്പെടെ ആക്ട്ലാബിന്റെ പല നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
2014 -ൽ ഇറങ്ങിയ മി. ഫ്രോഡ് എന്ന ചിത്രത്തിലൂടെയാണ് റെയ്ന മരിയ സിനിമാഭിനയത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് ഓലപീപ്പി, അതിശയങ്ങളുടെ വേനൽ, കുഞ്ഞു ദൈവം, എസ്ര, പുള്ള്. എന്നിവയടക്കം പത്തിലധികം സിനിമകളിൽ റെയ്ന അഭിനയിച്ചു.