മിഴി മലരുകൾ
മിഴിമലരുകളിളകാ...തായി
ഒരു കോടി വർണ്ണങ്ങളെ....തലോടി
ഇതുവരെയറിയാതെ...പോയി
ഏകാന്തമജ്ഞാതമാമീ ഭൂമീ
എന്നോമൽ സ്വപ്നങ്ങൾ ഇടംവലം നിൽപ്പൂ...
കാണാൻ...ആടാൻ...പാടീടുവാൻ...
എന്നോമൽ സ്വപ്നങ്ങൾ ഇടംവലം നിൽപ്പൂ...
കാണാൻ...ആടാൻ പാടീടുവാൻ...
മഴമുകിലുകൾ താഴെയിറങ്ങി...
ആകാശതാരങ്ങളോ തിളങ്ങീ..
മഴമുകിലുകൾ താഴെ...യിറങ്ങി
ആകാശതാരങ്ങളോ തിളങ്ങീ..
ഇന്നോളമെന്നുള്ളം പറഞ്ഞതാണെല്ലാം
നീറാൻ....നേരെ വന്നീടവേ....
ഇന്നോളമെന്നുള്ളം പറഞ്ഞതാണെല്ലാം
നീറാൻ....നേരെ വന്നീടവേ....
ഒരു പുതുശലഭം പോലെ...
ഈറൻ നിലച്ചാർത്തിലേ...കൂടിൽ....
ചിറകുകൾ അണുകൂടെ നീർന്നു
ആത്മാവിനാനന്ദമായ് വിടർന്നൂ...
എൻ മുന്നിൽ കണ്‍മുന്നിൽ പിറന്നൊരീ ലോകം
അറിയാൻ... കൂടെ പോകാമിനീ...
പല വഴികൾ പല നദികൾ തേടി
ജീവന്റെ സൗവർണ്ണമായ്....തടങ്ങൾ...
കടലുകളിൽ അലനുരകളിലാടീ...
തീരാത്ത സംഗീതമായ് തുളുമ്പീ...
എന്നെന്നോ പണ്ടെന്നോ വരഞ്ഞതാണുള്ളിൽ
ആരോ....രൂപങ്ങളായ്....