വരൂ പോകാം പറക്കാം

മാരിവില്ലിൻ പീലിവീഴുമാ..
മേട്ടില് പായ് വിരിച്ച്‌ കാതിരുന്നിടാം
പാതിരയ്ക്ക് മിന്നൽ പൂക്കുമാ
കാവിലെ കാഞ്ഞിരത്തിൻ തോളിലേറിടാം
കാട്ടു ഞാവൽ കാ പറിച്ചിടാം
കാട്ടുവള്ളി തൂങ്ങിയാടിടാം
വിളിക്കാതെ വരില്ലേ ...
ചെറു ചിറകുകളുള്ള മഴമണിക്കിളിയെ

ആ മേട്ടിൽ പാറി താഴ്‌വാരം താണ്ടി
പുലരിമലയിൽ കേറിയെങ്കിലോ
ഒരു പൂവള്ളിക്കൊടി വീശി തെക്കന്നം കാറ്റ്
അവളെല്ലാർക്കും തരുമല്ലോ ചിറകായിരം
വരൂ പോകാം പറക്കാം..
ഒരേ കിളിമരക്കൊമ്പിൽ ചിറകൊതുക്കാതെ
മാരിവില്ലിൻ പീലിവീഴുമാ..
മേട്ടില് പായ് വിരിച്ച്‌ കാതിരുന്നിടാം
ഓ ..ആ ...ആ

ആകാശം കാണാൻ ആഴങ്ങൾ തേടാൻ
ജനലഴികളിലൂടെ ഊർന്നു വാ
ഒരു രാവിന്റെ ഇതൾ മൂടും കാണാക്കൊമ്പേറാൻ
കുടഞ്ഞുലയുമ്പോൾ ഉതിരല്ലേ നിറതാരകൾ
വരൂ പോകാം പറക്കാം..
ഒരേ മുളയരിത്തരി കൊറിച്ചിരിക്കാതെ

മാരിവില്ലിൻ പീലിവീഴുമാ..
മേട്ടില് പായ് വിരിച്ച്‌ കാതിരുന്നിടാം
പാതിരയ്ക്ക് മിന്നൽ പൂക്കുമാ
കാവിലെ കാഞ്ഞിരത്തിൻ തോളിലേറിടാം
കാട്ടുഞാവൽ കാ പറിച്ചിടാം
കാട്ടുവള്ളി തൂങ്ങിയാടിടാം..
വിളിക്കാതെ വരില്ലേ ...
ചെറു ചിറകുകളുള്ള മഴമണിക്കിളിയെ
ആ ...ആ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Varu pokam parakkam