ഒരു മകര നിലാവായ്

ഒരു മകര നിലാവായ് തളിരില തഴുകൂ
പെരുമഴ ചെവിയോർക്കും 
പുതുനിലവായ് നിൽപ്പൂ ഞാൻ....
ഒരു മകര നിലാവായ് തളിരില തഴുകൂ...

ഉടലുണരുകയാണെന്നെന്നും പരിമൃദുദലമായ്
കരപരിലാളനങ്ങളാൽ വികാരവീണയായ് 
മഴനീർ പൊടിഞ്ഞിതാർദ്രമായ്
വീണഴിഞ്ഞു നിലാവിൻ മേലാട...
ഒരു മകര നിലാവായ് തളിരില തഴുകൂ...

ഉയിരെരിയുകയാണെന്നെന്നും ഒരു നറുതിരിയായ് 
ഇനി പരിഭവഭാവമാർന്നു നീ വരാതെ പോകിലും 
ഒരു ദൂതശീനിലാവ് പോൽ ഞാൻ 
ഒരാളിലലിഞ്ഞു തീരേണം...

ഒരു മകര നിലാവായ് തളിരില തഴുകൂ...
പെരുമഴ ചെവിയോർക്കും 
പുതുനിലവായ് നിൽപ്പൂ ഞാൻ....
ഒരു മകര നിലാവായ് തളിരില തഴുകൂ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Oru makara nilavay

Additional Info

അനുബന്ധവർത്തമാനം