അക്ഷരം തൊട്ടു
അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാന്‍
ഇന്നലെയോളം കണ്ട കിനാവുകള്‍
ഈ ജന്മം തന്നെ നേടാന്‍
ഈ ജന്മം തന്നെ നേടാന്‍
ഉള്ളവര്‍ ഇല്ലാത്തവർ എന്ന ഭേദമീ
ഊഴിയില്‍ ഇല്ലാതെയാക്കാൻ
ഋതുപരിണാമ രഥത്തില്‍ വരും കാലം
എന്നുമേ നമ്മെ തുണയ്ക്കാന്‍
എന്നുമേ നമ്മെ തുണയ്ക്കാന്‍..
അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാന്‍
ഏതുകുലം ജാതി ഭാഷയെന്നോര്‍ക്കാതെ
ഐകമത്യത്തിന്‍ ബലത്തില്‍
ഒന്നായി മാനവരെത്തുന്നതും കാത്തൊരു
ഓണവില്ലെന്നും മുഴങ്ങും..
ഓണവില്ലെന്നും മുഴങ്ങും..
അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാന്‍
ഔദാര്യമല്ലാര്‍ക്കും ഭൂവിലെ ജീവിതം..
അമ്മ നല്‍കിയ സമ്മാനം
അമ്മയെ ഭൂമിയെ നമ്മളെ കാണുമ്പോള്‍
ആകാശമുള്ളില്‍ തെളിയും...
ആകാശമുള്ളില്‍ തെളിയും...
അക്ഷരം തൊട്ടു തുടങ്ങാം നമുക്കൊരേ
ആകാശം വീണുകിട്ടാന്‍
ഇന്നലെയോളം കണ്ട കിനാവുകള്‍
ഈ ജന്മം തന്നെ നേടാന്‍
ഈ ജന്മം തന്നെ നേടാന്‍