അപർണ്ണ ഷെബീർ
കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ കലാതിലകം അപര്‍ണ്ണ ഷെബീര്‍. മോഹിനിയാട്ട നൃത്തരംഗത്ത് ദേശീയ സ്‌കോളര്‍ഷിപ്പ് ,ദേശീയ സര്‍വ്വ കലാശാല ശാസ്ത്രീയ നൃത്ത മത്സരത്തില്‍ ജേതാവ് ,രണ്ടു വര്‍ഷം തുടര്‍ച്ചയായി കലാതിലകം ,ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍ഷിപ്പിന്റെ എമ്പാനല്‍ട് ആര്‍ട്ടിസ്റ്റ്,സംഗീത നാടക അകാദമി യുവപ്രതിഭാ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള അപര്‍ണ്ണ കലയോടൊപ്പം പഠന രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്. എം ടെക്കില്‍ അണ്ണാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് റാങ്ക് ഹോള്‍ഡറായിരുന്നു. ശാസ്ത്രീയ സംഗീത രംഗത്തെ വൈദ്യനാഥ ഭാഗവതർ, വിജയ് സൂര്‍സെന്‍, സണ്ണി പി സോണറ്റ് എന്നിവരാണ് സംഗീത രംഗത്തെ അപര്‍ണ്ണയുടെ ഗുരുക്കന്മാര്‍. ഗസലുകളും ഹിന്ദുസ്ഥാനി കര്‍ണാടിക്ക് സംഗീത കച്ചേരികളും നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. നമുക്കൊരേ ആകാശം എന്ന ചലച്ചിത്രത്തിൽ ഗാനം ആലപിചുകൊണ്ട് ചലച്ചിത്ര പിന്നന്നി ഗാനരംഗത്തെയ്ക്ക് കടന്നിരിക്കയാണ് അപര്‍ണ്ണ ഷെബീര്‍.