കിളിപാടും കുളിർപാട്ടിൻ
ആ..ആ ..ആ
കിളിപാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ
ദൂരെ പുഴ മീട്ടും മഴവീണ കുടമിന്നെവിടെ (2)
പുലർമാന പുള്ളോത്തി കരിമേഘ കാക്കാത്തി
തുയിലുണരുണരുണര്
ആടി കാറ്റാടും കോലോത്തെ പൂമുറ്റത്ത്
മീനം നാവേറ് പാടുന്ന... കാവോരത്ത്
കുറുമാട്ടി കുരുവി നീ... ചെരുനാരക മൊട്ടിന്മേൽ
ചിറകാട്ടി ചിരികൂട്ടി ചിൽ.. ചിൽ.. ചിൽ.. ചിൽ
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ
ദൂരെ പുഴ മീട്ടും മഴവീണ കുടമിന്നെവിടെ
ചേമ്പില കുമ്പിളിൽ കുസൃതിമഴേ
നിന്നെ കൂവളം ഒളിച്ചു വച്ചു (2)
കുറുമ്പുറുമ്പവളുടെ കാതിൽ ചൊല്ലി
കടംകഥ.. പഴമൊഴികൾ
അയലത്തെ പ്രാവിന്റെ അമ്മാന പ്രാവിന്റെ
കുടയുണ്ടോ... കുറുവാലി..
മഴമകൾക്ക് പയർ വറുത്ത നിറനിറ പൊലിയുടെ മുറമെട്
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ
ദൂരെ പുഴ മീട്ടും മഴവീണ കുടമിന്നെവിടെ
തേരിലിറങ്ങുമെൻ തിരുതേവരെ
നിന്നെ.. ആരതി തിരിയുഴിയാം (2)
അരപ്പവനുരുക്കി ഞാൻ.. കോലം തീർക്കാം
അണിവെയിൽ കസവു നെയ്യാം
ഒരു കുഞ്ഞികാറ്റായ് നിൻ കുളിർമെയ്യിൽ ചേക്കെറാം
കുളിരുന്നു കുഞ്ഞാറ്റേ
പതിരളന്നു പതമളന്നു നിറനിറ പൊലിയുടെ മുറമെട്
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ
ദൂരെ പുഴ മീട്ടും മഴവീണ കുടമിന്നെവിടെ
പുലർമാന പുള്ളോത്തി കരിമേഘ കാക്കാത്തി
തുയിലുണരുണരുണര്
ആടി കാറ്റാടും കോലോത്തെ പൂമുറ്റത്ത്
മീനം നാവേറ് പാടുന്ന കാവോരത്ത്
കുറുമാട്ടി കുരുവി നീ.. ചെരുനാരക മൊട്ടിന്മേൽ
ചിറകാട്ടി ചിരികൂട്ടി ചിൽ.. ചിൽ.. ചിൽ.. ചിൽ
കിളി പാടും കുളിർപാട്ടിന്നെതിർ പാട്ടെവിടെ
ദൂരെ പുഴ മീട്ടും മഴവീണ കുടമിന്നെവിടെ