ചെമ്പക പൂവിരൽ

ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു (2)
വാസന്ത സന്ധ്യതന്‍ നക്ഷത്ര രശ്മിയാല്‍
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു

മഴയുടെ തംബുരു ശ്രുതികളാല്‍ ഞാനിന്ന്
പാടാന്‍ മറന്നൊരെന്‍ പാട്ടെടുത്തു (2)
വെറുതെയാണെങ്കിലും.. ഞാനീ സ്വകാര്യമെന്‍
ഹൃദയത്തോടിന്നും ചേര്‍ത്തു വെച്ചു
എന്‍റെ.. ഹൃദയത്തോടിന്നും ചേര്‍ത്തു വെച്ചു

ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം  തൊട്ടുഴിഞ്ഞു
വാസന്ത സന്ധ്യ തന്‍ നക്ഷത്ര രശ്മിയാല്‍
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു
വാര്‍മുടിച്ചുരുളിലെ പൂവെടുത്തു
ചെമ്പകപ്പൂവിരല്‍ത്തുമ്പാലൊരാളെന്റെ
ചന്ദനപ്പൂമുഖം തൊട്ടുഴിഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chembaka pooviral

Additional Info

Year: 
2015

അനുബന്ധവർത്തമാനം