പഴമൊഴിയുടെ
മാനത്ത് പോണേ പൊന്നിന്റെ തോണി
അന്നത്തെ ചെമ്പൻ കുഞ്ഞിന്റെ തോണി
ചെല്ലടാ വെക്കം അക്കരയ്ക്ക് ചെന്ന് കോളു കാണെടാ
മണ്‍ തൊറ തൻ മക്കളിറങ്ങ് കൈകൾ കോർത്ത് വള്ളമിറക്ക്
പണ്ടു തൊട്ട് കണ്ടു കേട്ട വഴിയെ വലയിട്
മണ്‍ തോറ തൻ മക്കളിറങ്ങ് കൈകൾ കോർത്ത് വള്ളമിറക്ക്
പണ്ടു തൊട്ട് കണ്ടു കേട്ട വഴിയെ വലയിട്
ചോര വേലിയേറ്റമുള്ള വാശിയോടെ പാഞ്ഞിട്
തുള്ളി വന്ന മീൻ മുഴുക്കെ വീശി വാരിട്
കല്ല് തോറ്റ ചങ്കുറപ്പു കൊണ്ട് വീറെട്
മണ്‍ തൊറ തൻ മക്കളിറങ്ങ് കൈകൾ കോർത്ത് വള്ളമിറക്ക്
പണ്ടു തൊട്ട് കണ്ടു കേട്ട വഴിയെ വലയിട്
പഴമൊഴിയുടെ ചൂണ്ടകളോടെ കടലടിയിലെ മീൻ നിധി കോരാം
തെയ്തക തെയ്തക തെരയുടെ മേലെ പടപടപട നീ തോഴ കുത്ത്
പഴമൊഴിയുടെ ചൂണ്ടകളോടെ കടലടിയിലെ മീൻ നിധി കോരാം
തെയ്തക തെയ്തക തെരയുടെ മേലെ പടപടപട നീ തോഴ കുത്ത്
തലമുറയുടെ വാക്കത് കേൾക്ക് കടലറിവിനെ രാകി മിനുക്ക്
തലമുറയുടെ വാക്കത് കേൾക്ക് കടലറിവിനെ രാകി മിനുക്ക്
ചിപ്പിയൊളിച്ചു വളർത്തിയ മുത്തിനെ പുതുപുത്തൻ മോതിരമാക്ക്
പഴമൊഴിയുടെ ചൂണ്ടകളോടെ കടലടിയിലെ മീൻ നിധി കോരാം
തെയ്തക തെയ്തക തെരയുടെ മേലെ പടപടപട നീ തോഴ കുത്ത്
കടലിളകും നാളുകൾ വേണ്ട കരകരയും കാണുക വേണ്ട
കാറ്റു മുഴുത്താൽ അമ്മ നിൻ മക്കൾ കണ്ണീരു തൂവും പാവങ്ങൾ
കടലിളകും നാളുകൾ വേണ്ട കരകരയും കാണുക വേണ്ട
കാറ്റു മുഴുത്താൽ അമ്മ നിൻ മക്കൾ കണ്ണീരു തൂവും പാവങ്ങൾ
കറുത്ത മേഘം മേലെ നീളെ അലറാനോ ചേരും മുമ്പേ
കുടിയടുപ്പോ പതിവായ് തെളിയാൻ ഉശിരോടെ വഞ്ചിയിലേറ്
നിറച്ചു കൊണ്ടേ തിരിച്ചു പോര് പല പല പല മീനുകളോടെ....
പച്ചപിടിച്ചൊരു മുക്കുവനൊക്കെ ഒത്തൊരുമ്മിക്കണ വേളയിതാ
വെള്ളി മിന്നണ കണിയിനി കാണ് ദൂരെയുദിക്കണ ചെറു തിരി കാണ്
എങ്കിലെന്നും ജീവിതത്തിൽ ചാകരയാണേ....
ചാകര കാണും നേരമതായാൽ ഉള്ളിലടങ്ങാ തിരയടിയാണേ
ഇന്നും തന്നാലും കടലമ്മേ....
തെയ്യാര തെയ്യാര തകതോം
തെയ്യാര തെയ്യാര തകതോം
തെയ്യാര തെയ്യാര തകതോം
ചെറുചിരിയിൽ പൂന്തിര ചിന്നി തെളി മണലിൽ വെണ്ണുര പാകി
പെയ്ത്തു കഴിഞ്ഞാൽ അമ്മ നിൻ മക്കൾ ഉല്ലാസക്കാറ്റിലെ ഓളങ്ങൾ
വെളക്ക് വയ്ക്ക് കണ്ണിൽ കണ്ണിൽ കുളിച്ചീറൻ മാറും പെണ്ണേ..
വെളക്ക് വയ്ക്ക് പെരിയോരരയൻ കണ്ണിക്കൊന്നും കൊണ്ടേ വന്നേ
ഉടുത്തൊരുങ്ങ് ചിരിച്ചിണങ്ങ് ഇത് കരയുടെ ഉത്സവമാണേ....