പൂമെയ്യിൽ മന്മഥനൊരു

ലാലാലലാ...

പൂമെയ്യിൽ മന്മഥനൊരു പൂക്കാലം തീർത്തു ഓ...
വെണ്ണുരയിൽ നൂപുരമനുരാഗസ്വരം ചേർത്തു ഓ..
ഈറനണിഞ്ഞ നിലാവിൽ ആലിംഗനത്തിന്റെ കുളിരിൽ 
ചെറുവഞ്ചിയിലന്തി മയങ്ങും 
ചുടു ചുംബന മദന വിചാരം 
പൊൻവെയിലായ് സിരയിൽ പടരും 
പെണ്‍ യൗവ്വന മധുര വികാരം ഓ... 

പൂമെയ്യിൽ മന്മഥനൊരു പൂക്കാലം തീർത്തു ഓ...
വെണ്ണുരയിൽ നൂപുരമനുരാഗസ്വരം ചേർത്തു ഓ..

തീരത്തെ തേന്മാവിൽ പൂത്തൊരു മാമ്പഴമാകേണ്ടേ 
പ്രണയത്തിൻ പൂന്തോപ്പിൽ നിന്നാ പൂക്കളിറുക്കേണ്ടേ 
കാമനതൻ പ്രിയ ദാഹമകറ്റും പൂന്തേനാകേണ്ടേ 
തരളിതമാമീ മിഴിനിയിലാകെ രതിയായ് പടരേണ്ടേ
കടലഴകായ് നീ അരികിൽ വരൂ മദശരമായ് നീ പെയ്തുണരൂ 
നിൻ മിഴിമുനയിൽ കൊതി പൂക്കും തിരയിളകും കാമുകമോഹം 
തുഴയെറിയും കയ്യാൽ പുണരും നിൻ കരളിൽ പടരും പ്രണയം ഓ....

പൂമെയ്യിൽ മന്മഥനൊരു പൂക്കാലം തീർത്തു ഓ...
വെണ്ണുരയിൽ നൂപുരമനുരാഗസ്വരം ചേർത്തു ഓ..

കണ്ണിൽ കണ്ണിൽ നോക്കിയിരുന്നാ മോഹം ചൊല്ലേണ്ടേ 
തീരത്തെ ചെറുകാറ്റായ് എന്നെ മെല്ലെ പുണരേണ്ടേ 
പ്രണയസ്വര ത്തിൽ പാടിയ പാട്ടിൻ പല്ലവിയാകേണ്ടേ 
കാതരമിഴിയിൽ നാണമുണർത്തും കാമുകനാകേണ്ടേ 
വെണ്മഴയിൽ മെയ്യഴകായ് തിര തഴുകും പൊൻ മീനഴകായ് 
പൂവുടലിൽ പതിയും അധരം തിരയും മദനച്ചെറുതരികൾ 
തരിവളകൾ ചിതറും മണലിൽ രതിമഴയായ് പെയ്യും നിമിഷം ഓ..

പൂമെയ്യിൽ മന്മഥനൊരു പൂക്കാലം തീർത്തു ഓ...
വെണ്ണുരയിൽ നൂപുരമനുരാഗസ്വരം ചേർത്തു ഓ..
ഈറനണിഞ്ഞ നിലാവിൽ ആലിംഗനത്തിന്റെ കുളിരിൽ 
ചെറുവഞ്ചിയിലന്തി മയങ്ങും 
ചുടു ചുംബന മദന വിചാരം 
പൊൻവെയിലായ് സിരയിൽ പടരും 
പെണ്‍ യൗവ്വന മധുര വികാരം ഓ... 

പൂമെയ്യിൽ മന്മഥനൊരു പൂക്കാലം തീർത്തു ഓ...
വെണ്ണുരയിൽ നൂപുരമനുരാഗസ്വരം ചേർത്തു.....

Poomayil - Uthara Chemeen Song