കനകാംബരത്തിലെ

കനകാംബരത്തിലെ പൊന്നൊളി താരമേ 
രാജകുമാരിയെ കനവു കണ്ടു
അവളുടെ ആത്മാവിൻ നൊമ്പരമറിഞ്ഞു 
തരളിതയായി തരുണിമയായി 
പ്രണയാർദ്ര മോഹിനി കാത്തിരുന്നു 
അവൾ നിറമുള്ള സ്വപ്‌നങ്ങൾ കണ്ടിരുന്നു
കനകാംബരത്തിലെ പൊന്നൊളി താരമേ 
രാജകുമാരിയെ കനവു കണ്ടു
അവളുടെ ആത്മാവിൻ നൊമ്പരമറിഞ്ഞു 

അനുരാഗസാഗര തീരത്ത് പണ്ടൊരു 
രാജകുമാരി വിരുന്നു വന്നു
അവൾ പൊന്നമ്പിളിത്തേരിലേറി വന്നു 
പ്രേമാർദ്ര ഗീതത്തിൻ പൊന്നോടക്കുഴലൂതി 
രാജകുമാരനൊരുങ്ങി നിന്നൂ 
അവൻ അകതാരിലാനന്ദം പകർന്നു തന്നു 
തരളിതയായി പുളകിതയായി 
കുളിരേകും പാൽനുര ചിന്നി 
അവൾ പ്രേമ കല്ലോലിനിയായി.

അനുരാഗസാഗര തീരത്ത് പണ്ടൊരു 
രാജകുമാരി വിരുന്നു വന്നു
അവൾ പൊന്നമ്പിളിത്തേരിലേറി വന്നു 

പ്രണയാർദ്രമാമെന്റെ മനതാരിലെന്നും 
അഴകേറുമരിമുല്ല പോലെ 
പുഞ്ചിരി ചേർന്ന താരകം പോലെ 
അനുഭാവമോടെന്റെ കരളിന്റെ പൊയ്കയിൽ 
വിടരുന്ന തളിരാമ്പൽ പോലെ
ഞാൻ നിറവാർന്ന പൂന്തിങ്കൾ പോലെ 
സ്വരമാല്യമായ് പൊൻമണിവീണയിൽ നാം 
സ്വരമാല്യമായ് പൊൻമണിവീണയിൽ നാം 
മൃദുഭാവമോടിഴചേർന്ന നേരം 
നമ്മളൊന്നായ് പാടുന്ന ഗീതം 

അനുരാഗസാഗര തീരത്ത് പണ്ടൊരു 
രാജകുമാരി വിരുന്നു വന്നു
അവൾ പൊന്നമ്പിളിത്തേരിലേറി വന്നു 

തിരമാലപോലെന്റെ കരളിന്റെയുള്ളിൽ 
അലതല്ലുമേതോ വികാരം 
നിൻ വിരിമാറിലമരുന്ന നേരം 
അകലാതെയെന്നും എൻ കരലാളനത്തിൽ 
പൂവഴകായ് നീ ചേർന്നു നിന്നാൽ 
പ്രേമമധുവായി ഞാൻ നിന്നിലലിയാം 
ഒരു ചുംബനം പ്രിയ സുഖനൊമ്പരം 
ഒരു ചുംബനം പ്രിയ സുഖനൊമ്പരം 
നമ്മളറിയാതെ കുളിരാർന്ന നേരം 
ഹൃദയം പറയാതെ പാടുന്ന നിമിഷം 

അനുരാഗസാഗര തീരത്ത് പണ്ടൊരു 
രാജകുമാരി വിരുന്നു വന്നു
അവൾ പൊന്നമ്പിളിത്തേരിലേറി വന്നു 
പ്രേമാർദ്ര ഗീതത്തിൻ പൊന്നോടക്കുഴലൂതി 
രാജകുമാരനൊരുങ്ങി നിന്നൂ 
അവൻ അകതാരിലാനന്ദം പകർന്നു തന്നു 

Kanakaambarathile - Uthara Chemeen Song