കടലേ അലകടലേ

കടലേ അലകടലേ കനിവിൻ ആഴമേ 
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും 
അഴകിൽ ഉണരും അഴലിൽ തളരും
പകലൊരുസ്വപ്ന വഴിയാത്രികൻ 
ഇരുളൊരുമൂക സഹയാത്രികൻ 
സുഖമലയുന്ന സ്വരദായകൻ 
ശ്രുതിയിടറുന്ന സ്ഥിരനായകൻ 

കടലേ അലകടലേ കനിവിൻ ആഴമേ 
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും 

പുലരിയവൾ വരും കരളിനവൾ തരും 
പുഞ്ചിരിച്ചുണ്ടിലെ കണി മധുരം 
പകലൊളി മാഞ്ഞിടും ഇരുളല വന്നിടും 
വിണ്ണിലെ മേടയിൽ കരിപടരും 

കടലേ അലകടലേ കനിവിൻ ആഴമേ 
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും 
അഴകിൽ ഉണരും അഴലിൽ തളരും
പകലൊരുസ്വപ്ന വഴിയാത്രികൻ 
ഇരുളൊരുമൂക സഹയാത്രികൻ 
സുഖമലയുന്ന സ്വരദായകൻ 
ശ്രുതിയിടറുന്ന സ്ഥിരനായകൻ

കടലേ അലകടലേ കനിവിൻ ആഴമേ 
കരയിൽ തിരയെഴുതി ചിരിയും തേങ്ങലും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadalee Ala Kadale

Additional Info

Year: 
2015

അനുബന്ധവർത്തമാനം