ലാവെട്ടം താണേ..

ലാവെട്ടം താണേ...പൂഞ്ചൊല്ലും മാഞ്ഞടീ... 
തന്തോയം പോണേ...കാടെല്ലാം തീയടീ... 
തീക്കുളിക്കും പച്ചമരത്തിൻ..ചോടെ നിക്കണ മുത്തി 
ഓ..എങ്ങട പാട്ടിനൊരീണം കൊണ്ടാ 
എങ്ങട ചോടിന്  താളം താ... 
കാട് കില് ങ്ങണ  കാൽച്ചെലങ്കേം 
ചൊമലപ്പട്ടും തായോ... 

ഏ..ലാവെട്ടം താണേ...പൂഞ്ചൊല്ലും മാഞ്ഞടീ... 

കരിമണ്ണിൻ കരളു കണ്ട കിനാവ്‌ ചോരണ കൂരേല് 
പൈക്കുമ്പം പാട്ട് പാടണ ചെമ്മാരി ചെക്കന കണ്ടില്ലാ 
മഴവെള്ളം പെയ്ത്  പെയ്ത്  മരം തണ്‌ക്കണ നേരത്ത് 
പൊരിയുമ്പം നോവ്  തിന്ന് മനം കഴക്കണ്  തമ്പ്രാളേ  
കണ്ണിലിരുള് കേറണ്  ഒറവ് തീരണ്  ഉള്ള് കലങ്ങണ് പൊഴയോളം 
കണ്ണകന്നേ ദൂരെ ദൂരെ .. കനവെല്ലാം കണ്ണീരാണേ...
ലാവെട്ടം താണേ...പൂഞ്ചൊല്ലും മാഞ്ഞടീ... 

മകരമഞ്ഞ്  മറഞ്ഞു നിന്നേ മാവ്  പൂക്കാതെല പൊഴിഞ്ഞേ..
മകരമഞ്ഞ്  മറഞ്ഞു നിന്നേ മാവ്  പൂക്കാതെല പൊഴിഞ്ഞേ..
മലയെറങ്ങിപ്പോയ കാലം തിരികെ വരുമോ വീണ്ടും..
പൂവുമാസം വിട പറഞ്ഞേ  കറുക തൻ കരളിലകരിഞ്ഞേ 
കനവിലെല്ലാം കള നെറഞ്ഞേ ഇരുളു പടരുന്നേ 
വെള്ളിമലയിടിഞ്ഞേ മട മുറിഞ്ഞേ..മണ്ണ് കരഞ്ഞേ കടലോളം 
കണ്ണകന്നേ ദൂരെ ദൂരെ .. കനവെല്ലാം കണ്ണീരാണേ...

ലാവെട്ടം താണേ...പൂഞ്ചൊല്ലും മാഞ്ഞടീ... 
തന്തോയം പോണേ...കാടെല്ലാം തീയടീ... 
തീക്കുളിക്കും പച്ചമരത്തിൻ..ചോടെ നിക്കണ മുത്തി 
ഏ..എങ്ങട പാട്ടിനൊരീണം കൊണ്ടാ 
എങ്ങട ചോടിന്  താളം താ... 
കാട് കില് ങ്ങണ  കാൽച്ചെലങ്കേം 
ചൊമലപ്പട്ടും തായോ... 
ഏ..ലാവെട്ടം താണേ...പൂഞ്ചൊല്ലും മാഞ്ഞടീ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Lavettam thaane