കൈതപ്പൂ പൊന്‍‌പൊടി

കൈതപ്പൂ പൊന്‍‌പൊടി തൂകിയ പുലരിത്താലം തേടി
മഞ്ചാടി പീലിയൊതുക്കിയ പൂവാലിക്കിളി പാടി
കാകളികള്‍ മൂളുമ്പോള്‍.. താനെയിരുന്നാടുമ്പോള്‍
എന്തേ നിന്‍ കൈവിരലാലെന്‍...
ഇളമെയ് തൊട്ടു മറഞ്ഞു കാറ്റേ

കൈതപ്പൂ പൊന്‍‌പൊടി തൂകിയ പുലരിത്താലം തേടി
മഞ്ചാടി പീലിയൊതുക്കിയ പൂവാലിക്കിളി പാടി

കാനനമേട്ടിന്‍ മേലെ.. വര്‍ണ്ണപ്പൂത്തിരിനാളം
കാനനമേട്ടിന്‍ മേലെ.. വര്‍ണ്ണപ്പൂത്തിരിനാളം
നാളത്തില്‍ നിന്നായിരവല്ലി കൈത്തിരിയിളകും വിളയാട്ടം
വല്ലികളെങ്ങും... തിരിയെരിയുമ്പോള്‍
തിരിയിലകള്‍... കതിരണിയുമ്പോള്‍
ചില്ലകളില്‍ തിരയിളകും കാറ്റിന്‍ മൊഴി കേട്ടു...
പൂവിളിതന്‍ മറുവാക്കിന്‍ വസന്തമഞ്ജരി കേട്ടു...

കൈതപ്പൂ പൊന്‍‌പൊടി തൂകിയ പുലരിത്താലം തേടി
മഞ്ചാടി പീലിയൊതുക്കിയ പൂവാലിക്കിളി പാടി

തേരിലണഞ്ഞു കാലം ചിന്തയിലിട്ടു മോഹം
തേരിലണഞ്ഞു കാലം ചിന്തയിലിട്ടു മോഹം
തീരമലിഞ്ഞ തടാകക്കരയെ തൊട്ടു തലോടി പാൽനുരകൾ
ഇത്തിരി വർണ്ണം പൊൻ വെയിലേകി
ഇക്കിളിയേകും പുതുമഴക്കാവിൽ
കൈനിരയിൽ കൈവരിയിൽ കാറ്റിൻ മറുവിളി കേൾക്കെ
പൈങ്കിളിതൻ മധുമൊഴികൾ വസന്തകാകളിയേകി

കൈതപ്പൂ പൊന്‍‌പൊടി തൂകിയ പുലരിത്താലം തേടി
മഞ്ചാടി പീലിയൊതുക്കിയ പൂവാലിക്കിളി പാടി
കാകളികള്‍ മൂളുമ്പോള്‍.. താനെയിരുന്നാടുമ്പോള്‍
എന്തേ നിന്‍ കൈവിരലാലെന്‍...
ഇളമെയ് തൊട്ടു മറഞ്ഞു കാറ്റേ
കൈതപ്പൂ പൊന്‍‌പൊടി തൂകിയ പുലരിത്താലം തേടി
മഞ്ചാടി പീലിയൊതുക്കിയ പൂവാലിക്കിളി പാടി
കൈതപ്പൂ പൊന്‍‌പൊടി തൂകിയ പുലരിത്താലം തേടി
മഞ്ചാടി പീലിയൊതുക്കിയ പൂവാലിക്കിളി പാടി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
kaithapoo ponpodi

Additional Info

Year: 
1990

അനുബന്ധവർത്തമാനം