കണ്ടല്ലോ പൊന്‍ കുരിശുള്ളൊരു

Year: 
1990
Kandallo ponkurishulloru
0
No votes yet

കണ്ടല്ലോ പൊന്‍ കുരിശുള്ളൊരു തിരുമലയാറ്റൂര്‍ പള്ളി
കണ്ടല്ലോ അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള്‍ കൊണ്ടാട്ടം
പഴമൊഴിയും പുതുവഴിയും പൂംപുഴയും താഴ്വരയും
കാണാമറ കണ്ടുമറഞ്ഞൊരു പെരുമലയേറി കേറിപ്പോകാം (2)

കാണാന്‍ പോകണ പൂരം.. കൊടിയേറുന്നൊരു നാട്ടില്‍
കാണാന്‍ പോകണ പൂരം.. കൊടിയേറുന്നൊരു നാട്ടില്‍
മേടുണ്ട് കാടുണ്ട്‌ കാട് നടുക്കണ പുലിയുണ്ട്..
പേടിയുണ്ടോ..ഇല്ലേയില്ല
കൂട്ട് വേണോ വേണ്ടേ.. വേണ്ട
പേടിയാണേല്‍ കടുക് തുളച്ചിട്ടുള്ളില്‍ കേറിയൊളിച്ചോളൂ
പേടിയില്ലേല്‍ ഞങ്ങടെ കൂടെ ഊട്ടി വരേയ്ക്കും പോന്നോളൂ

കണ്ടല്ലോ പൊന്‍ കുരിശുള്ളൊരു തിരുമലയാറ്റൂര്‍ പള്ളി
കണ്ടല്ലോ അര്‍ത്തുങ്കല്‍ പള്ളിപ്പെരുന്നാള്‍ കൊണ്ടാട്ടം

ഊട്ടിയില്‍ എത്തും നേരത്ത്..ഊട്ടിയില്‍ എത്തും നേരത്ത്
കൊച്ചുവെളുപ്പാന്‍കാലത്ത്... 
കുതിരപ്പന്തിയില്‍ ഓടാന്‍ ഓങ്ങണ കൂറ്റന്‍ കുതിരപ്പട കാണാം
ആനയുണ്ട്..കണ്ടേ തീരൂ..
തടാകമുണ്ട്‌ നീന്താന്‍ കൂട്ട്വോ...
കുളിരാണെങ്കില്‍ കമ്പിളി മൂടിക്കേറിയൊളിച്ചോളൂ
പേടിയില്ലേല്‍ ഞങ്ങടെ കൂടെ കാട് കാണാന്‍ പോന്നോളൂ

zuB-FJMWo7s