അക്കരെ നിന്നൊരു പെണ്ണ്
അക്കരെ നിന്നൊരു പെണ്ണ് വന്ന്
ഇക്കരെ നല്ലൊരു വീടും വച്ച്..(2)
പകലണയണ നേരത്ത്
പനിമതിയവൾ കടവത്ത്..
കരിമിഴിയിലെ കനവുകളും കാത്ത്നിന്ന്
മൊഞ്ചത്തിപ്പെണ്ണിന് വലയും വച്ച്
ഞമ്മളാ കടവത്ത് കാത്തിരുന്ന്
അക്കരെ നിന്നൊരു പെണ്ണ് വന്ന്
ഇക്കരെ നല്ലൊരു വീടും വച്ച്
മോഹത്തിൻ പട്ടുറുമാല് കൊണ്ട്
ഞമ്മളാ മുത്തിനെ മൂടിയിട്ട്.. (2)
കിളിമൊഴിയണ ചേല്ക്ക് കളിപറയണ നേരത്ത്
ഖൽബിന്റെ ഉള്ളില്‍ കല്ലെറിഞ്ഞ്..
ആരോടും മിണ്ടാതെ അവൾ പറന്ന്...
അക്കരെ നിന്നൊരു പെണ്ണ് വന്ന്
ഇക്കരെ നല്ലൊരു വീടും വച്ച്..
പകലണയണ നേരത്ത്
പനിമതിയവൾ കടവത്ത്..
കരിമിഴിയിലെ കനവുകളും കാത്ത്നിന്ന്
മൊഞ്ചത്തിപ്പെണ്ണിന് വലയും വച്ച്
ഞമ്മളാ കടവത്ത് കാത്തിരുന്ന്
ഒരു നാളാ കടവത്ത് വന്നിറങ്ങി
സുൽത്താന്റെ ചേലുള്ളൊരു ചങ്ങാതി..
മധുചൊരിയണ ചുണ്ടത്ത്.. കഥയെഴുതിയ മാരന്റെ
മണിമാറിൽ വമ്പത്തിപ്പെണ്ണൊതുങ്ങി ..
അതു കണ്ട് ഞമ്മളും കണ്ണ് പൊത്തി ..
അക്കരെ നിന്നൊരു പെണ്ണ് വന്ന്
ഇക്കരെ നല്ലൊരു വീടും വച്ച്..
പകലണയണ നേരത്ത്
പനിമതിയവൾ കടവത്ത്..
കരിമിഴിയിലെ കനവുകളും കാത്ത്നിന്ന്
മൊഞ്ചത്തിപ്പെണ്ണിന് വലയും വച്ച്
ഞമ്മളാ കടവത്ത് കാത്തിരുന്ന്
ഞമ്മളാ കടവത്ത് കാത്തിരുന്ന്