തെയ്യം തെയ്യം തെയ്യനം

ഓ ..ഓ
തെയ്യം തെയ്യം തെയ്യനം പാടി
തെക്കന്‍ കാറ്റ് വന്നൂ...
നെഞ്ചില്‍ കുളിരിന്‍ ചന്ദനം തൂകും
സ്വപ്നം പൂത്തുലഞ്ഞു..
നീ വരൂ ജീവനില്‍ ജീവന്റെ 
താളം നെയ്തൊരുക്കൂ ..
തെയ്യം തെയ്യം തെയ്യനം പാടി
തെക്കന്‍ കാറ്റ് വന്നൂ...

ഈറന്‍ ചിറകുമായ്.. ഈ പകല്‍ പെണ്‍കിളി
ഇണയെ തേടുംന്നേരം... (2)
ആത്മസഖീ.. നിന്റെ മാറില്‍
ഒരു മലര്‍വല്ലിപോല്‍ പടരാന്‍
മോഹം.. എനിക്ക് മോഹം..
തെയ്യം തെയ്യം തെയ്യനം പാടി
തെക്കന്‍ കാറ്റ് വന്നൂ...

തീരം തിരകളെ പുല്‍കിയുറങ്ങാന്‍
വെമ്പല്‍ കൊള്ളുംന്നേരം
ഓമലാളേ.. നിന്റെ ചുണ്ടില്‍
വിരിയും പുഞ്ചിരിപ്പൂവില്‍
മധുവാകാനൊരു മോഹം....
തെയ്യം തെയ്യം തെയ്യനം പാടി
തെക്കന്‍ കാറ്റ് വന്നൂ...
നെഞ്ചില്‍ കുളിരിന്‍ ചന്ദനം തൂകും
സ്വപ്നം പൂത്തുലഞ്ഞു..
നീ വരൂ ജീവനില്‍ ജീവന്റെ 
താളം നെയ്തൊരുക്കൂ ..
താളം നെയ്തൊരുക്കൂ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Theyyam theyam theyyanam