പൊന്നാര്യന്‍ പാടം

പൊന്നാര്യന്‍ പാടം പൂത്ത് ചെമ്മാനം ചെലയുടുത്ത്
എന്നുള്ളിലെ കിളിയുമുണര്‍ന്നടി പെണ്ണെ
കണിവെള്ളരി കായ്ക്കും വയലില്‍..
ഇനി ഇത്തിരി നേരം നിൽക്കൂ
ഹൃദയത്തില്‍ തിരകളുണർത്തിയ പെണ്ണെ..ഹോയ് (2)

മയിലാഞ്ചിത്തോപ്പില്‍ നിന്റെ..
കുയിലൊച്ചകള്‍ കേള്‍ക്കണനേരം
ഇടനെഞ്ചിൽ മോഹത്തിന്‍ കളിയാട്ടം (2)
കടമിഴിയില്‍ പരിഭവമോടെ
നീയണയണ നേരം പൊന്നേ
കരളിന്റെ  ഉള്ളിലൊരമ്പലമേളം.. ഹോയ് 

പൊന്നാര്യന്‍ പാടം പൂത്ത് ചെമ്മാനം ചെലയുടുത്ത്
എന്നുള്ളിലെ കിളിയുമുണര്‍ന്നടി പെണ്ണെ
കണിവെള്ളരി കായ്ക്കും വയലില്‍..
ഇനി ഇത്തിരി നേരം നിൽക്കൂ
ഹൃദയത്തില്‍ തിരകളുണർത്തിയ പെണ്ണെ

ഒരുനാളീ.. പുഴയുടെ കരയില്‍ ഞാന്‍ 
തീര്‍ക്കണ പുത്തന്‍ വീട്ടില്‍
നീയല്ലേ പുന്നാര മണവാട്ടി..(2) 
ഹൃദയത്തില്‍ താളമുയര്‍ത്തും കനവിന്റെ കതിരൊളിപോലെ
ഇനിയെന്തിനു പാറിപ്പോകണ് പെണ്ണ്.. ഹോയ്

പൊന്നാര്യന്‍ പാടം പൂത്ത് ചെമ്മാനം ചെലയുടുത്ത്
എന്നുള്ളിലെ കിളിയുമുണര്‍ന്നടി പെണ്ണെ
കണിവെള്ളരി കായ്ക്കും വയലില്‍..
ഇനി ഇത്തിരി നേരം നിൽക്കൂ
ഹൃദയത്തില്‍ തിരകളുണർത്തിയ പെണ്ണെ..ഹോയ്
പൊന്നാര്യന്‍ പാടം പൂത്ത് ചെമ്മാനം ചെലയുടുത്ത്
എന്നുള്ളിലെ കിളിയുമുണര്‍ന്നടി പെണ്ണെ
എന്നുള്ളിലെ കിളിയുമുണര്‍ന്നടി പെണ്ണെ
എന്നുള്ളിലെ കിളിയുമുണര്‍ന്നടി പെണ്ണെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ponnaryan padam

Additional Info

Year: 
1980

അനുബന്ധവർത്തമാനം