വയനാടൻ കുളിരിന്റെ
വയനാടൻ കുളിരിന്റെ കൂട്ടുകാരീ - നിന്റെ
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ..
വള്ളുവനാടിന്റെ കൂട്ടുകാരീ നിന്റെ..
കവിളിണയിൽ നാണത്തിൻ തിരകൾ കണ്ടേ ..
വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ..
പുന്നെല്ലിൻ മണമോലും നിൻ മെയ്യിൽ പുതുമാരൻ
പുളകച്ചാർത്തണിയിക്കും നേരം വന്നൂ ...
കിന്നാരം ചൊല്ലുമ്പോൾ പെണ്ണേ നിൻ പൂഞ്ചൊടിയിൽ
തോഴനവന് പുതുപൂക്കൾ ചൊരിയാറുണ്ടോ (പുന്നെല്ലിൻ..)
വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ...
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ
വള്ളുവനാടിന്റെ കൂട്ടുകാരീ... നിന്റെ
കവിളിണയിൽ നാണത്തിൻ തിരകൾ കണ്ടേ..
കൈനോക്കി ചൊല്ലാം ഞാൻ കണ്ണേ നിൻ തേവനവൻ
താലിപ്പൂവണിയിക്കാൻ പോരുന്നുണ്ടേ..
കളിയല്ല പെണ്ണേ നിൻ കാലൊച്ച കേൾക്കാനായ്
കൈതപ്പൂങ്കാട്ടിലൊരാൾ കാക്കുന്നുണ്ടേ ..(കൈനോക്കി.. )
വയനാടൻ കുളിരിന്റെ കൂട്ടുകാരീ.. നിന്റെ
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ..
വള്ളുവനാടിന്റെ കൂട്ടുകാരീ.. നിന്റെ
കവിളിണയിൽ നാണത്തിൻ തിരകൾ കണ്ടേ
വയനാടൻ കുളിരിന്റെ കൂട്ടുകാരീ നിന്റെ..
മിഴിയിണയിൽ സ്വപ്നത്തിൻ രത്നം കണ്ടേ ...