വേഴാമ്പൽ മിഴികളിൽ
വേഴാമ്പൽ മിഴികൾ തിരയുന്നുവോ
ശരറാന്തൽ ചിരികൾ ഉണരുന്നുവോ.. (2)
അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ
വിണ്ണോളം നാണം അലിയുന്നുവോ
വേഴാമ്പൽ മിഴികൾ തിരയുന്നുവോ
ശരറാന്തൽ ചിരികൾ ഉണരുന്നുവോ..
കാത്തിരുന്ന പെണ്ണിൻ.. നിഴലാട്ടമുണ്ട് ദൂരേ
വാകപൂക്കും പാതിരാവിൻ ലാസ്യയാനങ്ങളിൽ (2)
പൂങ്കാറ്റും നീയും നനയുന്നുവോ..
മൗനങ്ങൾ ചുണ്ടിൽ തളരുന്നുവോ..
വേഴാമ്പൽ മിഴികൾ തിരയുന്നുവോ
ശരറാന്തൽ ചിരികൾ ഉണരുന്നുവോ
ജാലകങ്ങൾ നീളേ വനമുല്ലകൾക്കു ചാരേ
തേടിനിന്നെ.. നീലരാവിൻ സ്വപ്നയാമങ്ങളിൽ (2)
ഗന്ധർവ്വൻ നീർത്തും ജലശയ്യയിൽ..
ഇരുമെയ്യും ഒന്നായ് അലിയുന്നുവോ
വേഴാമ്പൽ മിഴികൾ തിരയുന്നുവോ
ശരറാന്തൽ ചിരികൾ ഉണരുന്നുവോ (2)
അനുരാഗം മഞ്ഞായ് പൊഴിയുന്നുവോ
വിണ്ണോളം നാണം അലിയുന്നുവോ
വേഴാമ്പൽ ..ഉം ..ശരറാന്തൽ ..ഉം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
vezhambal mizhikalil
Additional Info
Year:
2015
ഗാനശാഖ: