പാർവണ വിധുവേ

പാര്‍വണ വിധുവേ.. പോകുവതെവിടേ
പാര്‍വണ വിധുവേ.. പോകുവതെവിടേ
പ്രയാണങ്ങളില്‍..ആ.. പ്രവാഹങ്ങളില്‍
പ്രയാണങ്ങളില്‍ പ്രവാഹങ്ങളില്‍
പ്രഭാതം മറന്നിന്നു തേടുന്നു ആരെ നീ.. കാതരേ
ചുമടേറുംവരെ  മിഴിമൂടും വരെ വിധി തേടുന്നിതാ
ചുമടേറുംവരെ  മിഴിമൂടും വരെ വിധി തേടുന്നിതാ
ആ ..
പാതയോരങ്ങളില്‍.. കണ്ട സ്വപ്നങ്ങളില്‍
അന്ധകാരം മറഞ്ഞിങ്ങു നില്‍ക്കുമ്പോഴും
ചിറകെല്ലാം തളര്‍ന്നിങ്ങു വീഴുമ്പോഴും
മനസ്സൊന്നായി ഞാന്‍ ദിശ തേടുന്നുവോ
പുലര്‍കാലവും ശ്യാമയാമങ്ങളും..
തുടര്‍ന്നീടുമീ യാത്ര നീളുന്നുവോ
നിലയ്ക്കാതെ പോകാമൊരേ വീഥിയില്‍
മണല്‍ക്കാറ്റുപോലിങ്ങു ദൂരങ്ങള്‍ താണ്ടി നാം.. കാതരേ

ചുമടേറുംവരെ  മിഴിമൂടുംവരെ വിധി തേടുന്നിതാ (6)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
parvana vidhuve

Additional Info

അനുബന്ധവർത്തമാനം