മനസ്സും ശരീരവും

മനസ്സും ശരീരവും മുറിവേറ്റു പിടയുമ്പോൾ
മോഹങ്ങൾ വഴിയിൽ വീണുടയുമ്പോൾ
എരിയുമെൻ ആത്മാവിൽ വിറയാർന്ന നിസ്വനം ഒഴുകുന്നു
നോവിന്റെ ഗാനമായി ( മനസ്സും..)
 
 
ഓരോ സ്മൃതികളും അന്നു നിൻ  ഹൃദയത്തിൻ
വാതിൽ മെല്ലെ തുറന്നിടുമ്പോൾ
വീണ്ടും പ്രതീക്ഷകൾ നിന്നെയുണർത്തുമ്പോൾ
ഉരുകുന്നുവോ മനം പിടയുന്നുവോ
ഇടനെഞ്ചു പൊട്ടുന്നു (2)
എൻ മിഴിയീറനണിയുന്നു
 മതിയായ് മതിയായ് വേദനകൾ ( മനസ്സും ..)
 
മോഹങ്ങൾ മറ്റേതോ കൈയ്യും പിടിച്ചു നിൻ
അരികിലൂടൊഴുകുന്ന കാഴ്ചയുമായ്
അഭിശപ്ത രംഗങ്ങൾ കൺ മുന്നിൽ തെളിയുന്നുമ്പോൾ
തളരുന്നുവോ നെഞ്ചം തകരുന്നുവോ
സ്നേഹിക്കയില്ല ഞാൻ (2)
ആരെയും ജീവനായ്
മതിയായ് മതിയായ് അനുഭവങ്ങൾ ( മനസ്സും..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Manassum Sareeravum

Additional Info

Year: 
1984

അനുബന്ധവർത്തമാനം