മുന്തിരി വള്ളിയിൽ
ഹേ നനനാ ..
മുന്തിരിവള്ളിയിൽ ചെമ്പകമേനിയിൽ
ചേർന്നു മയങ്ങും നേരം
നിൻ ചിരിമഴയിൽ.. ഞാനൊരു മയിലായ്
തേടിയതേതൊരു രാഗം..
നീരാമ്പൽ പൂവിതൾ മിഴിയിൽ
കൊരുക്കുന്നൊരാ ചെറുനാണം
മെല്ലെ മെല്ലെ തഴുകാം ഞാൻ
കൊഞ്ചി കൊഞ്ചി അരികിൽ വാ
മുന്തിരിവള്ളിയിൽ ചെമ്പകമേനിയിൽ
ചേർന്നു മയങ്ങും നേരം
നിൻ ചിരിമഴയിൽ.. ഞാനൊരു മയിലായ്
തേടിയതേതൊരു രാഗം..
എഹെഹേഹേ നാനനാനനാ
നാനന്നാനനാ നാനനാ
നാന നാനനാ ഓഹോ..
ഏഹെഹേ ഏഹേഹേ നാനനാ
പുൽത്തുമ്പിലുറങ്ങും ...
ചെറു പുൽച്ചാടിയായ് നിൻ
നെഞ്ചിൽ നറും തേനായ്
സ്വയം ഞാനലിഞ്ഞു ചേരാം
കൈക്കുമ്പിൾ നിറയും തുടു ചെമ്പനീരുപോലേ
മോഹം നിറം പെയ്യും തളിർമേനിയാരെ തേടി
ആരോ തേൻ തെന്നലാൽ
കാതിൽ ചൊല്ലും കുറുമ്പു കൊഞ്ചലായ്
മുന്തിരിവള്ളിയിൽ ചെമ്പകമേനിയിൽ
ചേർന്നു മയങ്ങും നേരം
ചിൽ വാതിലടയും തൂവെൺപ്രാവു കുറുകും
നേരം നിലാവാനിൽ കുളിർമാരിയായ് പൊഴിയാം
രാപ്പാടിയകലെ മറുപാട്ടൊന്നു മൂളാൻ
പൊന്നിൻ കിനാകൂട്ടിൽ ഇളം മിന്നലായി നീയും
ഏതോ കളിയോടമായ് ..
തീരം തേടും ഓളങ്ങളേറി നാം
മുന്തിരിവള്ളിയിൽ ചെമ്പകമേനിയിൽ
ചേർന്നു മയങ്ങും നേരം
നിൻ ചിരിമഴയിൽ.. ഞാനൊരു മയിലായ്
തേടിയതേതൊരു രാഗം..
നീരാമ്പൽ പൂവിതൾ മിഴിയിൽ
കൊരുക്കുന്നൊരാ ചെറുനാണം
മെല്ലെ മെല്ലെ തഴുകാം ഞാൻ
കൊഞ്ചി കൊഞ്ചി അരികിൽ വാ