ചിറകടി മൂളിയ
എഹേഹേ ..ആക്ച്വലി ..ആക്ച്വലി ..
ചിറകടി മൂളിയ പുതിയൊരു പാട്ടിൽ
കുറുകിയുണർന്നൊരു കുളിരാമ്പൽ..
പരലുകളാടിയ പുലിരിയിലാരോ മുരളിയിലൂതിയ മൃദുഗാനം
ചിങ്കാരപ്പൂവാലീ ചെറുകിളി താണു്വരൂ
മെയ്മാസ പുതുരാവിൽ ഒരു കുളിരായ് വരൂ
മൈക്കണ്ണിപ്പെണ്ണാളിൻ നെഞ്ചിൽ തകിൽമേളം
മിന്നാരക്കനവായി ചൊല്ലിയതനുരാഗം
ഡമരുകളിളകിയ തുടിതാളം ചെറുകലയലയിടുമതിമേളം
പുതിയൊരു കാലം പുലരാറായ് വിരിയൂ ചെറുപൂവേ
ചിറകടി മൂളിയ പുതിയൊരു പാട്ടിൽ
കുറുകിയുണർന്നൊരു കുളിരാമ്പൽ..
പരലുകളാടിയ പുലിരിയിലാരോ മുരളിയിലൂതിയ മൃദുഗാനം
എഹേഹേ...ലാലലാ ..എഹേഹേ...ലാലലാ ..
കാതരേ നിൻ വിരൽ പൂവിലെ തേൻകണം
പൊൻമേടക്കാറ്റിൽ വീണലിയും നേരം
നിൻ വീണപ്പാട്ടിൽ രാവുണരും നേരം
തുന്നാരം കിളിയായ് കൊഞ്ചി പെണ്ണുള്ളം
നിന്നെക്കണ്ടാരോ ചൊല്ലും നാടൻ ചിന്തായി
ഡമരുകളിളകിയ തുടിതാളം ചെറുകലയലയിടുമതിമേളം
പുതിയൊരു കാലം പുലരാറായ് വിരിയൂ ചെറുപൂവേ
ഉം ..ചിങ്കാരപ്പൂവാലീ ചെറുകിളീ താണു്വരൂ
മെയ്മാസ പുതുരാവിൽ ഒരു കുളിരായ് വരൂ
മൈക്കണ്ണിപ്പെണ്ണാളിൻ നെഞ്ചിൽ തകിൽമേളം
മിന്നാരക്കനവായി ചൊല്ലിയതനുരാഗം
ഡമരുകളിളകിയ തുടിതാളം ചെറുകലയലയിടുമതിമേളം
പുതിയൊരു കാലം പുലരാറായ് വിരിയൂ ചെറുപൂവേ