ഒരുനാള്‍ അന്നൊരുനാള്‍

നനനനാന ...നേനനന ..ഹേയ് ...
ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ
പലനാളിനി പല നാള്‍ നാം കൂട്ടുകൂടുകില്ലേ
ചിന്നിചിന്നി ചിരിവിതറും മനസ്സിൽ
കൊതിതീരല്ലേ ഹേഹേയ്
ചിന്നിമിന്നി ചിറകണിയും കിളികള്‍
വഴി പിരിയല്ലേ ഹേയ്
ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ
പലനാളിനി പലനാള്‍ നാം കൂട്ടുകൂടുകില്ലേ
ചിന്നിചിന്നി ചിരിവിതറും മനസ്സിൽ
കൊതിതീരല്ലേ ഹേഹേയ്
ചിന്നിമിന്നി ചിറകണിയും കിളികള്‍
വഴി പിരിയല്ലേ ഹേയ്
നാനനാ നാനനാ ...

പുതുവിണ്ണില്‍ പൂത്ത മഴവില്ലേ
ഈ മണ്ണില്‍ വന്നുവിരിയില്ലേ
നിന്റെ കണ്ണില്‍ കണ്ട നിറമേഴും
ഞങ്ങള്‍ക്കുള്ളില്‍ക്കൊണ്ടു തരുകില്ലേ
പകല്‍മേട്ടിലും മുകില്‍മേട്ടിലും
പദയാത്രയില്‍.. പലരല്ല നാം
സ്നേഹങ്ങളില്‍ സഹനങ്ങളില്‍
ഹൃദയങ്ങളാല്‍ ഒന്നായി നാം
എല്ലാം മറന്നു പാടാം നമുക്കുമൊരു ജീവിത ഗാനം

ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ
പലനാളിനി പലനാള്‍ നാം കൂട്ടുകൂടുകില്ലേ

വെള്ളിത്തിങ്കൾ നെയ്ത വെണ്ണിലാവേ
നിന്റെ തൂവല്‍ക്കൊമ്പു കുടയാമോ
ഇന്നു ഞങ്ങള്‍ പോകും വഴി നീളെ..
പട്ടുപൂക്കള്‍ കൊണ്ടുനിറയ്ക്കാമോ
കടല്‍ നാളെയീ കരയായിടാം
കര പിന്നെയും കടലായിടാം
എന്നാലുമീ പ്രിയസൗഹൃദം
എന്നാളിലും പ്രിയമായിടും
എല്ലാം മറന്നു പാടാം നമുക്കുമൊരു ജീവനഗാനം

ഒരുനാള്‍ അന്നൊരുനാള്‍ നാം കൂടുകൂട്ടിയില്ലേ
പലനാളിനി പലനാള്‍ നാം കൂട്ടുകൂടുകില്ലേ
ചിന്നിചിന്നി ചിരിവിതറും മനസ്സിൽ
കൊതിതീരല്ലേ ഹേഹേയ്
ചിന്നിമിന്നി ചിറകണിയും കിളികള്‍
വഴി പിരിയല്ലേ...
ലാലാലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
orunal annorunal