ദേവേന്ദ്രനാഥ് ശങ്കരനാരായണൻ
വയനാട് പുൽപ്പള്ളി സ്വദേശി ആണ് ദേവേന്ദ്രനാഥ്. ടി കെ എസ് നായരുടെയും ആർ ദേവയാനിയുടെയും പുത്രനായി 1976 ആഗസ്ത് 31നു ജനിച്ചു. ചെറുപ്പം മുതലേ അഭിനയ രംഗത്ത് സജീവം..സ്കൂൾ തലത്തിൽ നിരവധി നാടകങ്ങളിൽ പങ്കെടുത്തു.കോളേജ് വിദ്യാഭ്യാസ ശേഷം തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബാച്ചിലർ ഓഫ് തീയറ്റർ ആർട്സ് നേടി.ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഇൻ പെർഫോർമിംഗ് ആർട്സ് കരസ്ഥമാക്കി.യൂണിവേഴ്സിറ്റി ഓഫ് ഹെൽസിങ്കി, യൂണിവേഴ്സിറ്റി ഓഫ് വാർവിക് തുടങ്ങി പ്രശസ്തമായ പല വിദേശ സർവ്വകലാശാലകളിൽ നിന്നും നാടകം, രംഗകലകൾ തുടങ്ങിയവയിൽ കോഴ്സുകൾ പൂർത്തിയാക്കി.
ജി എസ് വിജയൻറെ മാലാഖമാർ എന്ന സീരിയലിൽ അഭിനയിച്ചതോടെയാണ് ശ്രദ്ധേയനായത്. കൂടാതെ സൂര്യ ടി വിയിൽ സംപ്രേക്ഷണം ചെയ്ത ഹൈവേ ,മകൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. ഏഷ്യാനെറ്റിലെ കുങ്കുമപ്പൂ എന്ന സീരിയലിലെ അഭിനയം ആണ് മലയാള സിനിമയിലേക്ക് വഴിവെച്ചത്.ഈ സീരിയലിലെ അഭിനയത്തിന് മികച്ച വില്ലനുള്ള ഏഷ്യാനെറ്റ് അവാർഡും സ്വന്തമാക്കി. എം സുകുമാർജിയുടെ "കണ്ടെത്തൽ" ആണ് ആദ്യമായി അഭിനയിച്ച സിനിമ.ഇതിലെ നായക കഥാപാത്രമായ ശിവദാസനെ ആണ് ഇദ്ദേഹം അവതരിപ്പിച്ചത്.
ഇതിനിടയിൽ 2007ൽ പുറത്തു വന്ന ഉമാകാന്ത് തുമ്രുഗോതിയുടെ "സെവൻ ഡെയ്സ് ഇൻ സ്ലോ മോഷൻ" എന്ന ഹോളിവുഡ് സിനിമയിലും അഭിനയിച്ചു.
ഫയർഫ്ലൈ ക്രിയേറ്റീവ് സ്റ്റുഡിയോയിൽ എച്ച് ആർ ഹെഡ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ.
ഭാര്യ സുനിത വിപ്രോയിൽ ഉദ്യോഗസ്ഥയാണ് .
സഹോദരൻ ഹരീന്ദ്രനാഥ് ലെക്ച്ചറർ ആണ്.
ഫേസ്ബുക്ക്