സിനി വർഗ്ഗീസ്
വർഗ്ഗീസിന്റെയും ഷിജിയുടെയും മകളായി കാസർക്കോട് ജനിച്ചു. സി ജെ എച്ച് എസിലായിരുന്നു സിനിയുടെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് സിനി അഭിനയരംഗത്തേയ്ക്കെത്തുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത കൂട്ടുകാരി -ആയിരുന്നു സിനിയുടെ ആദ്യ സീരിയൽ. തുടർന്ന് ചക്രവാകം, സ്ത്രീധനം,..എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ അഭിനയിച്ചു.
2014 -ൽ ഹാപ്പി ജേർണി -യിലൂടെയാണ് സിനിമാഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം സ്പൈഡർ ഹൗസ് എന്ന ചിത്രത്തിൽ നായികയായി. അപ്പോത്തിക്കിരി, വെളിപാടിന്റെ പുസ്തകം എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ സിനി വർഗ്ഗീസ് അഭിനയിച്ചിട്ടുണ്ട്. മൂന്നാം വയസുമുതൽ നൃത്തം പഠിയ്ക്കുന്ന സിനിയ്ക്ക് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ നാടോടി നൃത്തത്തിന് രണ്ടാം സമ്മാനം ലഭിച്ചിരുന്നു. ഭരതനാട്യം, റോപ്പ് ഡാൻസ് എന്നിവയും പഠിച്ചിട്ടുണ്ട്.. സിനിമകൾ, സീരിയലുകൾ എന്നിവ കൂടാതെ ടെലിവിഷൻ ഷോകളും മോഡലിംഗും സിനി ചെയ്യുന്നുണ്ട്.
സിനി വർഗ്ഗീസിന്റെ ഭർത്താവ് ആന്റ്ണി അദ്ധ്യാപകനാണ്..