ശ്രുതി രാമകൃഷ്ണൻ
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1989 മാർച്ചിൽ ബാംഗ്ലൂരിൽ ജനിച്ചു. സോനു എന്നായിരുന്നു യഥാർത്ഥ നാമം. അച്ഛൻ രാമകൃഷ്ണൻ കന്നഡ സിനിമകളിലെ മെയ്ക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു. ബാംഗ്ലൂർ പത്മനാഭ നഗറിലുള്ള കാർമൽ ഹൈസ്കൂളിലായിരുന്നു സോനുവിന്റെ വിദ്യാഭാസം. ആദ്യമായി അഭിനയിച്ച കന്നഡ ചിത്രമായ Inthi Ninna Preethiya 2008- ലാണ് റിലീസായത്. 2010- ലായിരുന്നു സോനു മലയാളസിനിമയിലഭിനയിയ്ക്കുന്നത്.
മമ്മൂട്ടിനായകനായ ബെസ്റ്റ് ആക്ടർ ആയിരുന്നു മലയാളത്തിലെ ആദ്യചിത്രം. ശ്രുതി രാമകൃഷ്ണൻ എന്നപേരിലാണ് മലയാളസിനിമകളിൽ സോനു അറിയപ്പെട്ടത്. തുടർന്ന് വൺ ബൈ ടു, ഡബിൾസ് എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. മലയാളം, കന്നഡ ചിത്രങ്ങൾ കൂടാതെ തമിഴ് സിനിമകളിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. പതിനഞ്ചിലധികം കന്നഡ സിനിമകളിലും പത്തോളം തമിഴ് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ബാംഗ്ലൂരിലുള്ള പ്രശസ്ഥ തിയ്യേറ്റർ കമ്പനിയായ WeMove Theatre -ൽ അംഗമായ ശ്രുതി. അവരുടെ നാടകങ്ങളിൽ അഭിനയിയ്ക്കാറുണ്ട്.