ഈ ദിവ്യസ്നേഹത്തിൻ രാത്രി
ഈ ദിവ്യസ്നേഹത്തിൻ രാത്രി
ഇഴപൊട്ടും ദാഹത്തിൻ രാത്രി
മൂടുപടത്തിലൊളിക്കുന്ന നാണത്തെ
മുട്ടു കുത്തിക്കുന്ന രാത്രി
(ഈ ദിവ്യസ്നേഹം..)
കതിർ തൂകി നിന്ന കിനാവിന്റെ പൂവുകൾ
കായായ് കനിയാകും രാത്രി
സ്വർഗ്ഗങ്ങൾ തേടിയലഞ്ഞ പ്രതീക്ഷകൾ
ചിത്രാലയം ചേരും രാത്രി - പ്രേമ
ചിത്രാലയം ചേരും രാത്രി
മംഗലരാത്രി മാദകരാത്രി
(ഈ ദിവ്യസ്നേഹം..)
ഒരു കൊച്ചുനാഴിക ഒരു നീണ്ട യുഗമായി
വളരുവാൻ മോഹിക്കും രാത്രി
ഒരു മുത്തമൊരു നറുമുത്തായ്
വളരുവാൻ അധരങ്ങൾ മോഹിക്കും രാത്രി
രാഗമധുരം വിളമ്പുന്ന രാത്രി
മംഗല രാത്രി മാദകരാത്രി
(ഈ ദിവ്യസ്നേഹം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Ee Divya snehathin
Additional Info
ഗാനശാഖ:

