താരുണ്യത്തിൻ പുഷ്പകിരീടം

താരുണ്യത്തിൻ പുഷ്പകിരീടം
താഴികക്കുടം തങ്കത്താഴികക്കുടം
ഞാനവളെ കണ്ടൂ കൺ
മിന്നലെന്നിൽ കൊണ്ടൂ ആ
കന്നൽ മിഴി എന്നിൽ പൂത്ത
കാമപ്പൂവുകൾ കണ്ടൂ
(താരുണ്യ..)

കാറ്റിലാടും ഡാഫോഡിൽ അവൾ
പൂത്തു നിൽക്കും ഗോൾഡൻ ഹിൽ
ഒരു പൂവെങ്കിലും നുള്ളാൻ
ഒരു കണമെങ്കിലും നുകരാൻ
ഓടി വന്നല്ലോ ഞാൻ ഓടി വന്നല്ലോ
കം സെപ്റ്റംബർ ഐ ലവ് ടു റിമംബർ
കം സെപ്റ്റംബർ ഐ ലവ് ടു റിമംബർ
(താരുണ്യ..)

കൂട്ടു തെറ്റിയ നക്ഷത്രം അവൾ
കാറ്റിലൊഴുകും സംഗീതം
ഒരു കതിരെങ്കിലും പുണരാൻ
ഒരു സ്വരമെങ്കിലും നുകരാൻ
തേടി വന്നല്ലോ ഞാൻ തേടി വന്നല്ലോ
കം സെപ്റ്റംബർ ഐ ലവ് ടു റിമംബർ
കം സെപ്റ്റംബർ ഐ ലവ് ടു റിമംബർ
(താരുണ്യ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharunyathin Pushpakireedam

Additional Info

Year: 
1975

അനുബന്ധവർത്തമാനം