വസന്തമേ പ്രേമവസന്തമേ

വസന്തമേ പ്രേമവസന്തമേ
മടങ്ങി വരില്ലേ നീ
കരിഞ്ഞുണങ്ങുമീ ചില്ലയിൽ കുളിരായ്
തിരിച്ചു വരില്ലേ നീ  (വസന്തമേ...)
 
എത്ര നിറങ്ങൾ നീ വിടർത്തീ
എത്ര സ്വപ്നങ്ങളെ നീ വളർത്തീ
എന്നുമാ സൗരഭ സാഗര വീചിയിൽ
എന്റെ മനസ്സിനെ തോണിയാക്കി
എങ്ങു പോയ് നീ എങ്ങു പോയ് നീ
എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ
എങ്ങു പോയ് നീ
 തരംഗമേ ഗാനതരംഗമേ
തിരിച്ചു വരില്ലേ നീ
മയങ്ങി വീഴും തന്ത്രിയിൽ ലയമായ്
തിരിച്ചു വരില്ലേ നീ  തരംഗമേ....

എത്ര സ്വരങ്ങൾ നീയുണർത്തീ
എത്ര തത്ത്വങ്ങളെ നീ വളർത്തീ
എന്നുമാ രാഗത്തിൻ രാജകൊട്ടാരത്തിൽ
എന്റെ മോഹത്തെയതിഥിയാക്കി
എങ്ങു പോയ് നീ എങ്ങു പോയ് നീ
എല്ലാം മറന്നെന്റെ ജീവന്റെ ജീവനേ
എങ്ങു പോയ് നീ (വസന്തമേ...)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vasanthame Premavasanthame

Additional Info

അനുബന്ധവർത്തമാനം