കാലത്തിൻ കളിവീണ പാടി
കാലത്തിൻ കളിവീണ പാടി
താളത്തിൻ ഹൃദയങ്ങലാടി
ഉദയാസ്തമനങ്ങൾ തൻ ഉപവന സീമയിൽ
കവിത പോൽ ജീവിതമൊഴുകീ (കാലത്തിൻ..)
വാനം വരച്ചു മായ്ക്കും ചിത്രങ്ങൾ കണ്ടും
വർണ്ണോത്സവങ്ങൾ കണ്ടും
പ്രാണനും പ്രാണനും പുണർന്നു നീന്തുന്നു
വാനത്തിലേക്കുയരുന്നൂ
അകലെ അകലെ ആ...
ക്ഷീരപഥം നമ്മെ വിളിക്കുന്നു (കാലത്തിൻ..)
ദേഹം തരിച്ചുണരും ഗീതങ്ങൾ പാടി
തോരാത്ത സ്വരവർഷമാടി
മോഹവും മോഹവും പിണഞ്ഞു ചേരുന്നു
മേഘങ്ങളായലയുന്നൂ
അകലെ അകലെ ആ...
സ്വർഗ്ഗപുരി നമ്മെ വിളിക്കുന്നു (കാലത്തിൻ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kalathin kaliveena
Additional Info
ഗാനശാഖ: