നീയെന്റെ ലഹരി -M

നീ എന്റെ ലഹരി
നീ മോഹ മലരി
നീയെന്റെ ലഹരി നീ മോഹ മലരി
നിന്നിലെൻ പുലരികൾ പൂക്കുന്നു
നിന്നിലെൻ സന്ധ്യകൾ തുടുക്കുന്നു
നീ എന്റെ ലഹരി

നിത്യാനുരാഗത്തിൻ നൃത്ത നിർഝരി നീ
നിരവദ്യ ഭാവനാ പുഷ്പമഞ്ജരി
നിൻ ഗന്ധമലയടിക്കും ഭൂമിയിൽ ഞാനൊരു
സ്വർണ്ണ പതംഗമായ് പറക്കുന്നു
നീയാകും പൂനിലാപ്പാലാഴിയിൽ ഞാൻ
നിശാഗന്ധിയായ് അലിയുന്നു
(നീയെന്റെ ലഹരി..)

കേൾക്കാത്ത ഗന്ധർവ ഗാനപല്ലവി നീ
കാണാത്ത കമനീയ ശില്പചാതുരി
നിൻ രൂപം നിഴലൊരുക്കും ഭൂമിയിൽ ഞാനൊരു
സ്വപ്നശലാകയായ് അലയുന്നൂ
നീയാകും സ്വർഗ്ഗീയ സംഗീതമാലയിൽ
നിശാഗീതമായ് അലിയുന്നു
(നീയെന്റെ ലഹരി..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyente lahari - M

Additional Info

അനുബന്ധവർത്തമാനം