നീലനഭസ്സിൽ നീരദസരസ്സിൽ
Music:
Lyricist:
Singer:
Raaga:
Film/album:
നീലനഭസ്സിൽ നീരദസരസ്സിൽ
നിരുപമ സുന്ദര രജത സദസ്സിൽ
ചന്ദനച്ചാർത്തിൽ രതിനൃത്തമാടും
ഇന്ദുലേഖേ പ്രിയ ചന്ദ്രലേഖേ
വർണ്ണക്കല്ലോല കിരണങ്ങളാൽ നീ
മൗന സംഗീത മാധുരി തൂകി
ആ സ്വരഹാരങ്ങൾ ചാർത്തിയുറങ്ങാൻ
മോഹം വസുന്ധരയാകും
എന്നുടെ മോഹം വസുന്ധരയാകും
വസുന്ധരയാകും( നീല...)
പുഷ്പബാണങ്ങൾ തൻ അമ്പുകൾ തീർക്കും
സ്വപ്ന തല്പങ്ങൾ രജനികളായി
ആദിയുഗത്തിൻ ആദ്യനിശ മുതൽ
ആശാമാധവമല്ലോ നമ്മളിൽ
ആശാമാധവമല്ലോ മാധവമല്ലോ (നീല...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neela nabhassil
Additional Info
ഗാനശാഖ: