റയാൻ രാജ്

Rayan Raj

"നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി" എന്ന രാജസേനൻ ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം നായക തുല്യമായ വേഷം ചെയ്തു കൊണ്ടാണ് റയാൻ സിനിമാരംഗത്തെത്തുന്നത്. 
ചിത്രത്തിൽ റയാൻ അഭിനയിച്ച "പൂമാനം മേലെ " എന്ന ഗാനവും ഗാന
രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..
ജനനം കൊണ്ട്
മലയാളിയാണെങ്കിലും
റയാൻ വളർന്നത്
തമിഴ്നാട്ടിലായിരുന്നു. 
കിക്ക് ബോക്സിംഗിലും നൃത്തത്തിലുമൊക്കെയുള്ള  പ്രാവീണ്യമാണ് റയാനെ സിനിമയിലെത്തിച്ചത്.
നക്ഷത്രക്കണ്ണുള്ള രാജകുമാരന് ശേഷം 
"19 റവലൂഷൻസ് " എന്ന ഇംഗ്ലീഷ് ചിത്രത്തിലാണ് അദ്ദേഹം അഭിനയിച്ചത്. 
മറന്തേൻ മെയ് മറന്തേൻ എന്ന ചിത്രത്തിൽ നായകനായി തമിഴ് സിനിമ ലോകത്തും അരങ്ങേറ്റം കുറിച്ചു. പിന്നീട് 2010-ൽ "കോളേജ് ഡേയ്സ്" എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തി. 
ശക്തമായ വില്ലൻ കഥാപാത്രമായിരുന്നെങ്കിലും ചിത്രംശ്രദ്ധിക്കപ്പെടാതെ പോയത് റയാന് തിരിച്ചടിയായി. തുടർന്ന് മരം പെയ്യുമ്പോൾ, സെവൻസ്, ഐസക് ന്യൂട്ടൺ സൺ ഓഫ് ഫിലിപ്പോസ്, ഹണി ബീ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.