ഭാര്യമാർ സൂക്ഷിക്കുക
ഭാര്യ-ഭർതൃ ബന്ധം എന്നത് പവിത്രമായ ഒന്നാണ്. കെട്ടുറപ്പുള്ള കുടുംബ ജീവിതത്തിൽ നിന്നും മനസ്സ് അല്പം വ്യതിചലിച്ചാൽ സംഭവിക്കുന്ന ഭവിഷ്യത്തുകൾ ചില്ലറയല്ല. അതിലേക്ക് വിരൽ ചൂണ്ടുന്നു "ഭാര്യമാർ സൂക്ഷിക്കുക".
Actors & Characters
Actors | Character |
---|---|
സുരേഷ് | |
ഡോക്ടര് പൊതുവാള് | |
ദേവദാസ് | |
എസ് ആര് പൊതുവാള് | |
ദിലീപ് | |
ശോഭ | |
വാസന്തി | |
ദേവകിയമ്മ | |
മാലാ സിന്ഹ | |
മാധവി അമ്മ | |
Main Crew
കഥ സംഗ്രഹം
സുരേഷ് (പ്രേംനസീർ) അറിയപ്പെടുന്ന ഒരു പിന്നണി ഗായകനാണ്. സുരേഷിന്റെ ഭാര്യ വാസന്തി (കമലാദേവി) സ്കൂൾ ടീച്ചറാണ്. സുരേഷ് മദ്രാസിലും, വാസന്തി സുരേഷിന്റെ അമ്മ ദേവകി അമ്മയോടൊപ്പം (ടി.ആർ.ഓമന) നാട്ടിലുമാണ് താമസം. തനി നാട്ടിൻപുറത്തുകാരിയായ വാസന്തിക്ക് സുരേഷിന്റെ പ്രശസ്തിയിൽ അഭിമാനമുണ്ടെങ്കിലും, ഭർത്താവ് തനിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന ചിന്താഗതിയുള്ളവളാണ്. അതുകാരണം, സുരേഷ് പരസ്ത്രീകളോട് അടുത്തിടപഴകുന്നത് വാസന്തിക്ക് ഒട്ടും ഇഷ്ടമല്ലാത്ത കാര്യമാണ്. കൂടാതെ, ഒള്ളത് കൊണ്ട് ജീവിക്കാം ഭർത്താവ് തന്നോടൊപ്പം എപ്പോഴും ഉണ്ടാവണം എന്നും ആശിക്കുന്നു. ഈ കാരണത്താൽ സുരേഷും വാസന്തിയും തമ്മിൽ പലപ്പോഴും വഴക്കിടാറുമുണ്ട്.
മദ്രാസിലെ അറിയപ്പെടുന്ന വ്യക്തിയാണ് എസ്.ആർ.പൊതുവാൾ (അടൂർ ഭാസി). പൊതുവാളിന്റെ ഏക മകൻ അറിയപ്പെടുന്ന ഡോക്ടറാണ് - ഡോക്ടർ ശ്രീധരൻ പൊതുവാൾ (കെ.പി.ഉമ്മർ). ഡോക്ടർ ശ്രീധരന്റെ ഭാര്യ ശോഭ വീട്ടമ്മയാണ്. ഡോക്ടർ ശ്രീധരന് ശോഭയോട് അളവറ്റ സ്നേഹമുണ്ടെങ്കിലും, ജോലിത്തിരക്കു കാരണം അദ്ദേഹത്തിന് പലപ്പോഴും ഭർത്താവിന്റെ കർത്തവ്യം നിറവേറ്റാൻ കഴിയാതെ പോകുന്നു. ശോഭ ഇക്കാര്യത്തിൽ അതീവ ദുഃഖിതയാണ്.
സുരേഷിനെ ആദരിക്കുന്ന ഒരു ചടങ്ങിൽ പൊതുവാളും ശോഭയും പങ്കെടുക്കുകയും, സുരേഷിനെ പരിചയപ്പെടുകയും ചെയ്യുന്നു. ആ പരിചയപ്പെടൽ സുരേഷിനെ പൊതുവാളിന്റെ കുടുംബവുമായി കൂടുതൽ അടുപ്പിക്കുന്നു. അങ്ങിനെയിരിക്കെ, ഡോക്ടർ ശ്രീധരൻ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോകുന്നു. ഈ അവസരം ഭർത്താവിൽ നിന്നും അവഗണന നേരിടുന്ന ശോഭ സുരേഷുമായി കൂടുതൽ അടുക്കാൻ വഴി തെളിയിക്കുന്നു. നേരം കിട്ടുമ്പോഴൊക്കെ അവർ ഒരുമിച്ചു കറങ്ങിത്തുടങ്ങുന്നു.
പത്രങ്ങളിൽ സുരേഷും ശോഭയും തമ്മിലുള്ള അടുപ്പത്തിന്റെ വാർത്തകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ഈ വിവരം കൂട്ടുകാർ വഴി വാസന്തി അറിയുന്നു. തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന സത്യം വാസന്തിക്ക് സഹിക്കാൻ കഴിയുന്നില്ല. അവധിക്ക് നാട്ടിൽ വരുന്ന സുരേഷുമായി വാസന്തി അതിനെച്ചൊല്ലി വഴക്കിടുന്നു. ദേവകിയമ്മയും സുരേഷിനെ ഗുണദോഷിക്കുന്നു. ഇതെല്ലാം സുരേഷിന്റെ മനസ്സിൽ വാസന്തിയോടുള്ള വെറുപ്പ് കൂട്ടുകയാണുണ്ടാവുന്നത്.
സുരേഷും ശോഭയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തി പ്രാപിക്കുന്നു. അവർ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. അതേ സമയം വാസന്തി സുരേഷിനെത്തേടി മദ്രാസിലെത്തുകയും, സുരേഷും ശോഭയും തമ്മിൽ അടുത്തിടപഴകുന്നത് നേരിൽ കാണുകയും. സുരേഷുമായി വഴക്കിട്ട് തിരികെ പോവുകയും ചെയ്യുന്നു. സുരേഷ് നാട്ടിൽ ചെന്ന് വാസന്തിയോട് ബന്ധം വേർപെടാൻ പറയുകയും, അവളെ മറ്റൊരു വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് ഡോക്ടർ ശ്രീധരൻ ഉപരിപഠനം പൂർത്തിയാക്കി അമേരിക്കയിൽ നിന്നും തിരിച്ചെത്തുന്നു. ബന്ധം വേർപെടാൻ ആവശ്യപ്പെട്ടത് സഹിക്കാൻ കഴിയാതെ വാസന്തി ആത്മഹത്യ ചെയ്യുന്നു. ശോഭയാവട്ടെ അത് ആത്മഹത്യയല്ലെന്നും, തന്നെ വിവാഹം കഴിക്കാൻ വേണ്ടി സുരേഷ് അവളെ കൊലപ്പെടുത്തിയതാണെന്നും വിശ്വസിക്കുന്നു. ആയതിനാൽ, തനിക്ക് വേണ്ടി ഭാര്യയെ കൊലപ്പെടുത്തിയ സുരേഷ് നാളെ മറ്റൊരു സ്ത്രീയെ സ്നേഹിച്ചാൽ തന്നെയും കൊന്നുകളയും എന്ന് പേടിച്ച് തന്നെ കാണാനെത്തിയ സുരേഷിനെ വീട്ടിൽ നിന്നും ആട്ടിയിറക്കുന്നു.