മീര മുരളീധരൻ
Meera Muraleedharan
ചലച്ചിത്ര, സീരിയൽ താരം. 1980 ഫെബ്രുവരി 21 -ന് മുരളീധരന്റെയും ഗീതയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. 2011 -ൽ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് മീര അഭിനയരംഗത്തേയ്ക്കെത്തുന്നത്. സ്നേഹതീരം എന്ന സീരിയലിലായിരുന്നു ആദ്യം അഭിനയിച്ചത്. തുടർന്ന് ചില നേരങ്ങളിൽ ചില മനുഷ്യർ, ഓട്ടോഗ്രാഫ്, അമ്മ, പൊന്നമ്പിളി..എന്നിവയുൾപ്പെടെ നിരവധി സീരിയലുകളിൽ മീര അഭിനയിച്ചു. 2014 -ൽ സെക്കന്റ്സ് എന്ന സിനിമയിലൂടെയാണ് മീര ചലച്ചിത്രലോകത്തേയ്ക്കെത്തുന്നത്. അതിനുശേഷം തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിലും അഭിനയിച്ചു.
മനുശങ്കർ ജി മേനോനാണ് മീരയുടെ ഭർത്താവ്.