മാളവിക സായി
Malavika Sai
"ഉസ്താദ് ഹോട്ടൽ" എന്ന ചിത്രത്തിൽ തിലകൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ കാമുകിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് ഡൽഹി മലയാളിയായ മാളവിക സായി മലയാളസിനിമയിലെത്തുന്നത്. തുടർന്ന് ചെയ്ത, മേജർ രവിയുടെ,"കർമയോദ്ധ"യിലെ മാഡ് മാഡിയുടെ മകളായ ദിയ എന്ന കഥാപാത്രത്തോടെ ശ്രദ്ധേയയായി. "ബ്ലാക് ബട്ടർഫ്ലൈ" എന്ന സിനിമയിൽ രണ്ട് നായികമാരിൽ ഒരാളായി. റ്റ്വെന്റിയത്ത് സെഞ്ച്വറി ഫോക്സ് നിർമ്മിച്ച് രാജ് മുരുകൻ സംവിധാനം ചെയ്യുന്ന "കൂ കൂ" എന്ന സിനിമയിൽ നായികയായി തമിഴ് സിനിമയിലും അവതരിപ്പിയ്ക്കപ്പെട്ടു.മാളവിക നായർ എന്നും അറിയപ്പെടുന്നു.
ഡൽഹി ഡി എ വി സ്കൂളിലാണ് പ്രാഥമികവിദ്യാഭ്യാസം.ഇപ്പോൾ പത്താം ക്ലാസ് വിദ്യാർത്ഥിനി.