മല്ലിക കപൂർ
തെന്നിന്ത്യൻ ചലച്ചിത്ര നടി. മർച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ മകളായി ഒരു പഞ്ചാബി ഫാമിലിയിലാണ് മല്ലിക കപൂർ ജനിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിൽ നിന്നും ഫാഷൻ ഡിസൈനിംഗ് കഴിഞ്ഞതിനു ശേഷമാണ് മല്ലിക സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. 2004-ൽ Dil Bechaara Pyar Ka Maara എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് മല്ലിക കപൂറിന്റെ തുടക്കം. അടുത്ത ചിത്രം മലയാളത്തിലായിരുന്നു. വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന സിനിമയിൽ അത്ഭുതദ്വീപിലെ രാജകുമാരിയായിട്ടായിരുന്നു മല്ലിക കപൂർ അഭിനയിച്ചത്.
ആ വർഷം തന്നെ Azhagai Irukkirai Bayamai Irukkirathu എന്ന സിനിമയിലൂടെ മല്ലിക കപൂർ തമിഴ് സിനിമാലോകത്തേയ്ക്ക് പ്രവേശിച്ചു. 2006-ൽ Allare Allari എന്ന സിനിമയിലൂടെ തെലുങ്കിലും, Savi Savi Nenapu എന്ന സിനിമയിലൂടെ കന്നഡയിലും അഭിനയിച്ചു. മല്ലിക കപൂറിന്റെ രണ്ടാമത്തെ മലയാളചിത്രം 2008-ൽ ഇറങ്ങിയ മാടമ്പി- ആയിരുന്നു. ആറ് മലയാള സിനിമകൾ ഉൾപ്പെടെ ഇരുപത് സിനിമകളിൽ മല്ലിക കപൂർ അഭിനയിച്ചിട്ടുണ്ട്. സിനിമയോടൊപ്പം മോഡലിംഗിലും സജീവമായിരുന്നു മല്ലിക കപൂർ.
2013-ൽ ഒരു അമേരിയ്ക്കൻ എൻ ആർ ഐയെ വിവാഹം ചെയ്ത് ഇപ്പോൾ സാൻഫ്രാൻസിസ്കോയിൽ താമസിയ്ക്കുകയാണ് മല്ലിക കപൂർ.