കബീർ
വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ 'പതിനേഴിന്റെ പൂങ്കരളിൽ .. ' എന്ന ഗാനം ശ്രേയാ ഘോഷലിനൊപ്പം പാടി സിനിമാ രംഗത്ത് പ്രവേശിച്ചു. തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയായ കബീർ , പൂങ്കുന്നം ആർ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിട്ടുണ്ട്.
ഓ എൻ വി കുറുപ്പിന്റെ വരികൾക്ക്, വിദ്യാധരൻ മാഷ് സംഗീതം നൽകിയ 'ഋതുമംഗലം' എന്ന ആൽബത്തിലും, കെ എസ് ചിത്രയോടൊപ്പം, 'വിഷുപ്പക്ഷിയുടെ പാട്ട്’' എന്ന ആൽബത്തിലും, ശരത് സംഗീതം നല്‍കിയ ‘ചിത്ര പൗര്‍ണ്ണമി’ യിലും സൈനുദ്ദീന്‍ ഖുറൈഷി യുടെ ‘മെഹ്റാന്‍’, ‘മാശാ അല്ലാഹ്’ എന്നീ ആല്‍ബ ങ്ങളിലും, ഓ. എന്‍. വി. യുടെ മകന്‍ രാജീവ് ഒരുക്കിയ ‘രജനീഗന്ധി’ എന്നീ ആൽബങ്ങളിലും പാടിയിട്ടുണ്ട്.
പരേതനായ വലിയകത്ത് ഇബ്രാഹിം -- ഫാത്തിമ്മ ദമ്പതി കളുടെ അഞ്ചു മക്കളില്‍ മൂത്തവനായ കബീര്‍ അബുദാബി യില്‍ കുടുംബ ത്തോടൊപ്പം താമസിക്കുന്നു