ചിറകുള്ള മേഘങ്ങളേ
ചിറകുള്ള മേഘങ്ങളേ
ചിത്തിരത്തുമ്പികളേ
ആരും മീട്ടാതെ താനേ പാടും
പൊൻ വീണക്കമ്പികളേ (ചിറകുള്ള..)
തെന്നലേ നീയെന്റെ നാടോടിപ്പാട്ടിന്റെ
പിന്നണിസംഗീതമല്ലേ
എനിക്കും നിനക്കും ഹൃദയം തുറക്കാൻ
കാടൊരു സങ്കേതമല്ലേ
കാടൊരു സങ്കേതമല്ലേ
ഉം..ഉം..ഉം (ചിറകുള്ള..)
പൂവിരിയും നിൻ തേൻ ചോരും ചുണ്ടത്ത്
ചുംബനപ്പാടുകളാണോ
എനിക്കും നിനക്കും മനസ്സിൽ നിറയെ
മായികസ്വപ്നങ്ങളല്ലേ
മായികസ്വപ്നങ്ങളല്ലേ
ലാ..ലാ..ലാ...ലാ (ചിറകുള്ള..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chirakulla mekhangale
Additional Info
ഗാനശാഖ: