മാരന്റെ കോവിലിൽ

മാരന്റെ കോവിലിൽ പൂജയ്ക്കു വന്നൊരു

മാതളപ്പൂവാണു നീ

കളവെന്തെന്നറിയാത്ത കറ തെല്ലും കലരാത്ത

കാനനപൂവാണു നീ (മാരന്റെ...)

 

നീറും മനസ്സിന്റെ സാന്ത്വനമല്ലേ

നീയെന്റെ സ്വന്തമല്ലേ

കൂരിരുൾച്ചാർത്തിലെ കൈത്തിരിയല്ലേ

പ്രേമത്തിൻ സിന്ധുവല്ലേ നീ

പ്രേമത്തിൻ സിന്ധുവല്ലേ   സിന്ധുവല്ലേ (മാരന്റെ...)

 

പൊന്നിൻ വിപഞ്ചികയിൽ സംഗീതമല്ലേ

ലാവണ്യധാരയല്ലേ

പാഴ്മരുഭൂവിലെ പൂഞ്ചോലയല്ലേ

പീയുഷബിന്ദുവല്ലേ നീ

പീയുഷബിന്ദുവല്ലേ ബിന്ദുവല്ലേ(മാരന്റെ...)

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maarante kovilil

Additional Info

അനുബന്ധവർത്തമാനം