ഈ താരുണ്യപ്പൂവിനു കൈ നീട്ടല്ലേ
ഈ താരുണ്യപ്പൂവിനു കൈനീട്ടല്ലേ
പതിനെഴിന്റെ മുറ്റത്ത് ചാഞ്ചാടുമീ
പനിനീരിന്റെ തേനിനു കൈ നീട്ടല്ലേ
ആരും ചൂടാത്തൊരീ പൂവിൽ കൺ വെയ്ക്കല്ലേ ( ഈ താരുണ്യ..)
തളിരോ മലരോ ചൊടിയായീ
ഇരവോ മുകിലോ മുടിയായി
പുളകം വിടരും വനിയോ തനുവൊ
ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..)
നയനം അധരം മധു തൂകി
പദമോ അഴകോ മദമേകി
പുളകം വിടരും വനിയോ തനുവൊ
ലളിതമധുര തരള സരള മൃദുലലതികയോ ( ഈ താരുണ്യ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ee tharunyappoovinu kai neettalle
Additional Info
ഗാനശാഖ: