ആശാലതയിലെ മുകുളങ്ങളേ
ആശാലതയിലെ മുകുളങ്ങളേ
ആത്മാവണിയും പുളകങ്ങളേ
ഉണരൂ നിങ്ങൾ പൈതങ്ങളേ
ഉന്മേഷകിരണങ്ങളേ (ആശാലത..)
തിന്മകൾതിങ്ങി നിറഞ്ഞാലും
നന്മകള്ളിൽ നിന്നകലാതെ
കാലം തന്നെയെതിർത്താലും
കനിവിൻ കൈത്തിരിയണിയാതെ
പോവുക നമ്മൾ ധർമ്മം വിളയും
പാവനവീഥിയിലൂടെ (ആശാലത..)
കടമകൾ വന്നു വിളിക്കുമ്പോൾ
കൈകൾ തെല്ലും പതറാതെ
സോദരനെതിരായ് നിന്നാലും
നീതിയിൽ നിന്നടി മാറാതെ
പോവുക നമ്മൾ സത്യം വിടരും
ജീവിതവീഥിയിലൂടെ ( ആശാലത..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ashaalathyile Mukulangale
Additional Info
ഗാനശാഖ: