വിജയപ്പൂമാല ചൂടി
വിജയപ്പൂമാല ചൂടി
വീരനെഴുന്നള്ളി
മണ്ണു കുളിർത്തു മനം തളിർത്തു
മാനം പൂക്കളുതിർത്തു (വിജയ..)
ചെണ്ടയെടുത്തു കുഞ്ഞോളം
ചില്ലക്കൈയ്യിലിലത്താളം
മധുമൊഴിയാളേ മാൻ മിഴിയാളേ
ചൊരിയൂ ചിലങ്കമേളം
തകധിമി താളം (വിജയ...)
ഇന്നലെ രാവിൽ നീയാരെ
സ്വപ്നം കണ്ടത് പെണ്ണാളേ
കളമൊഴിയാളെ കരിമിഴിയാളേ
മാരൻ വന്നൂ ദൂരെ
മലർമതി മുഖിമാരേ (വിജയ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vijayapoomala choodi
Additional Info
ഗാനശാഖ: