ഒരു വാക്കു മിണ്ടാതെ

ധും തനാനന  ധുംതന ധുംതന ധുതനാ ധുംനാ..
ധും തനാനന ധുംതന  ധുംതന ധുതനാ ധുംനാ..

ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങു പോയ്...
(ഒരു വാക്കു മിണ്ടാതെ..)

തിനവയല്‍ കരയില്‍ ഇളവെയിൽ കതിര്
പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍
പുലരി മഞ്ഞു നനഞ്ഞു നിന്നൊരു
പവിഴ മലരിനു നല്‍കുവാന്‍
ഒരു മുഴം...
ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയ്  കുളിരിളം കാറ്റ്
(ഒരു വാക്കു മിണ്ടാതെ..)

തളിരില കുടിലില്‍  കിളികള്‍ കുറുകുമ്പോൾ
നിറനിലാ കതിരിന്‍ തിരി തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞ കണ്ണുകള്‍
മഴനിലാവിലലിയവേ
ഒരു മുഖം...
ഒരു മുഖം ഞാന്‍ നോക്കി നിന്നേ പോയ്...
കൊതി തീരുവോളം...
(ഒരു വാക്കു മിണ്ടാതെ..)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (2 votes)
Oru vakku mindathe

Additional Info

അനുബന്ധവർത്തമാനം