വാകമരത്തിൻ
കുമ്മിയടി പെണ്ണേ കുമ്മിയടി
കുലുങ്ങിക്കുലുങ്ങി കുമ്മിയടി
കുമ്മിയടി പെണ്ണേ കുമ്മിയടി പെണ്ണേ
കുലുങ്ങിക്കുലുങ്ങി കുമ്മിയടി
വാകമരത്തിൻ കൊമ്പിലിരുന്നൊരു
ചങ്ങാതിക്കിളിയേ
കാടെല്ലാം പൂക്കുന്ന കാലം വരും മുൻപേ
പോകുകയാണോ നീ കിളിയേ
പോകുകയാണോ കിളിയേ
(വാകമരത്തിൻ..)
എത്ര വഴികൾ വഴിയമ്പലങ്ങളിൽ
എത്രയോ രാവു കഴിഞ്ഞു
ചിറകിൽ നിന്നെ ഞാൻ മൂടി
കുളിരിരവിൽ കൂട്ടിരുന്നില്ലയോ
വയണ പൂക്കുവാൻ കാത്തു നിൽക്കാതെ
തനിയെ പോകയാണോ..
(വാകമരത്തിൻ...)
കറ്റമണികൾ കളപ്പുര തന്നിൽ
കൊയ്തു കഴിഞ്ഞു നിറഞ്ഞു
അരിയ കുടിലൊന്നു തീർത്തു
നിന്നരികിൽ ഞാൻ വന്നതില്ലയോ
വെയിൽ പരക്കുവാൻ കാത്തു നിൽക്കാതെ
തനിയേ പോകയായോ
(വാകമരത്തിൻ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaakamarathin